---
title: "വാർഷിക ആഘോഷം; ചീറോത്ത് എം എൽ പി സ്കൂളിൽ വടം വലി മത്സരം ആവേശകരമായി"
english_title: "#Annual #celebration #vadamvali #competition #exciting #Cheeroth #MLP #School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/269314/annual-celebration-vadamvali-competition-exciting-cheeroth-mlp-school"
published_at: "2025-02-10T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aa0b100a427_vadamvali.jpg"
keywords: []
---

# വാർഷിക ആഘോഷം; ചീറോത്ത് എം എൽ പി സ്കൂളിൽ വടം വലി മത്സരം ആവേശകരമായി

> **Lead Summary:** **നാദാപുരം: **കല്ലാച്ചി ചീറോത്ത് എം എൽ പി സ്കൂൾ വാർഷിക ആഘോഷത്തിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ വടം വലി മത്സരം ആവേശകരമായി.

## Article Content

**നാദാപുരം: **കല്ലാച്ചി ചീറോത്ത് എം എൽ പി സ്കൂൾ വാർഷിക ആഘോഷത്തിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ വടം വലി മത്സരം ആവേശകരമായി.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് പരിപാടി കാണാൻ എത്തിയത്. 

നാദാപുരം അർബൻ ബാങ്ക് ചെയർമാൻ എം കെ അഷ്‌റഫ്‌ ഉദ്ഘാടനം നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു . ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ മുഖ്യ അതിഥിയായി.

ഹെഡ് മിസ്ട്രസ് സുചിത്ര സ്വാഗതം പറഞ്ഞു. പി കെ കുഞ്ഞബ്ദുള്ള മാസ്റ്റർ, നൗഷാദ് മുണ്ടാടത്തിൽ, പി കെ സമീർ,വി പി ഫൈസൽ, ആനാണ്ടി അബ്ദുല്ല, പി കെ സാദത്ത്, തൈക്കണ്ടി അബ്ദുല്ല ഹാജി,മുഹമ്മദ് ആനാണ്ടി, അസ്‌കർ പോതുകണ്ടി, വി സി ഉസ്മാൻ, ടി പി ഫൈസൽ, അൻവർ പുതുശ്ശേരി, സി കെ സുബൈർ, ടി കെ നൗഫൽ, പി മുഹമ്മദ്, ടി വി പി മുഹമ്മദലി, വി പി സിനാൻ, പി കെ റസൽ, പുതുശ്ശേരി മുഹമ്മദ്, പി പി ഷബീർ എന്നിവർ സംസാരിച്ചു.

മത്സരത്തിൽ ഫ്‌ളൈ വീൽ ചീറോത്തു മുക്ക് ഒന്നാം സ്ഥാനവും സി എം എസ്‌ യൂ ടിവിപി ഗ്രൂപ്പ് രണ്ടാം സ്ഥാനവും നേടി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/269314/annual-celebration-vadamvali-competition-exciting-cheeroth-mlp-school)