---
title: "പ്രതിഷേധ കൂട്ടായ്മ; നാദാപുരം ബസ് സ്റ്റാൻഡിൽ പ്രതികാത്മക മൂത്രപ്പുര നിർമിച്ച് സിപിഐഎം"
english_title: "#protest #CPIM #constructs #replica #urinal #Nadapuram #bus #stand"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/269491/protest-cpim-constructs-replica-urinal-nadapuram-bus-stand"
published_at: "2025-02-11T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ab249053343_protesst.jpg"
keywords: []
---

# പ്രതിഷേധ കൂട്ടായ്മ; നാദാപുരം ബസ് സ്റ്റാൻഡിൽ പ്രതികാത്മക മൂത്രപ്പുര നിർമിച്ച് സിപിഐഎം

> **Lead Summary:** **നാദാപുരം: **നാദാപുരം ബസ് സ്റ്റാൻഡിൽ സി പിഐ എം പ്രവർത്തകർ പ്രതികാത്മക മൂത്രപ്പുര നിർമിച്ച് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: **നാദാപുരം ബസ് സ്റ്റാൻഡിൽ സി പിഐ എം പ്രവർത്തകർ പ്രതികാത്മക മൂത്രപ്പുര നിർമിച്ച് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥക്കെതിരെ നാദാപുരം ലോക്കൽ കമ്മിറ്റി ബസ് സ്റ്റാൻഡിൽ പ്രതികാത്മക മുത്രപ്പുര നിർമിച്ച് പ്രതിഷേധിച്ചത്.

പഞ്ചായത്ത് ബസ് സ്റ്റാൻ‌ഡ് നവീകരണത്തിൻ്റെ ഭാഗമായി ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചി ട്ട് മാസങ്ങളായെങ്കിലും പുതിയ കെട്ടിടം പണി ആരംഭിച്ചിട്ടില്ല. ദീർഘദൂര യാത്രക്കാരടക്കം നിരവധി സ്ത്രീ യാത്രക്കാരാണ് ദിവസവും ബസ് സ്റ്റാൻഡിലെത്തുന്നത്.

ശൗചാലയ സൗകര്യം ഒരുക്കാതെയാണ് പൊളിച്ചുമാറ്റിയത്. കെട്ടിടം പൊളിക്കുന്നതിനുമുമ്പ് താൽക്കാലിക സൗകര്യം ഒരുക്കണമെന്ന് നേരത്തെ ആവശ്യമുന്നയിച്ചിരുന്നെങ്കിലും മുത്രപ്പുര നിർമിക്കാൻ പഞ്ചായത്ത് തയ്യാറായിരുന്നില്ല.

പ്രതിഷേധ കൂട്ടായ്മ ഏരിയാ സെക്രട്ടറി എ മോഹൻദാസ് ഉദ്ഘാടനംചെയ്തു. ലോക്കൽ സെക്രട്ടറി എരോത്ത് ഫൈസൽ അധ്യക്ഷനായി. സി എച്ച് ബാലകൃ ഷ്ണൻ സംസാരിച്ചു എം വിനോദൻ സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/269491/protest-cpim-constructs-replica-urinal-nadapuram-bus-stand)