---
title: "വിലങ്ങാട് കടന്നൽ കുത്തേറ്റ് നിരവധിപേർക്ക് പരിക്ക്"
english_title: "#Vilangad #wasp #stung #many #people #injured"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/269506/vilangad-wasp-stung-many-people-injured"
published_at: "2025-02-11T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ab33ee60c5c_wasp.jpg"
keywords: []
---

# വിലങ്ങാട് കടന്നൽ കുത്തേറ്റ് നിരവധിപേർക്ക് പരിക്ക്

> **Lead Summary:** **നാദാപുരം: **കൂടിളകിയ കടന്നൽ കൂട്ടത്തിന്റെ ആക്രമണത്തിൽ വിലങ്ങാട് ഇന്ദിര നഗറിൽ നിരവധിപേർക്ക് പരിക്ക്.

## Article Content

**നാദാപുരം: **കൂടിളകിയ കടന്നൽ കൂട്ടത്തിന്റെ ആക്രമണത്തിൽ വിലങ്ങാട് ഇന്ദിര നഗറിൽ നിരവധിപേർക്ക് പരിക്ക്.

ഉള്ളാട്ടിൽ കുന്നേൽ മേരി തോമസ്, വത്സമ്മ ജെയ്സൺ, ചെകിരിയിൽ വത്സലു, മുള്ളൻകുഴിയിൽ സന്ദീപ് ജോസ്, കെ എച്ച് നൗഷിദ്, ചെകിരിയിൽ വിശ്വൻ, എ ബീന, സാജുപ്പാത്തിച്ചിറ എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സാരമായി പരിക്കേറ്റ ഉള്ളാട്ടിൽ കുന്നുമ്മൽ മേരി തോമസ് തലശ്ശേരി സഹകരണ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.

തിങ്കളാഴ്ച രാവിലെ ഏട്ടരെയോടയാണ് സംഭവം. ജോലിക്ക് പോകുന്നവരും സമീപത്തെ വീട്ടുപറമ്പിൽ നിൽക്കുന്നവരും വഴിയാത്രക്കാരുമായ ആളുകളെ കടന്നൽ കൂട്ടമായി ആക്രമിക്കുകയായിരുന്നു.

അഞ്ച് മണിക്കൂറോളം സ്ഥലത്ത് കടന്നൽ കൂട്ടം ഭീതിപരത്തുകയും വീട്ടുകാർ വാതിലടച്ചു പുറത്തിറങ്ങാതെ കഴിയുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.

സമീപത്തെ പറമ്പിലെ കടന്നൽ കൂട് പരുന്ത് ഇളക്കിയതാണ് ആക്രമണത്തിന് ഇടയാക്കിയത്. ചികിത്സ തേടാത്ത നിരവധിപേരും പ്രാദേശതുള്ളതായി നാട്ടുകാർ പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/269506/vilangad-wasp-stung-many-people-injured)