---
title: "'മുന്നേറ്റം'; എൽ എസ് എസ് മോഡൽ പരീക്ഷ സംഘടിപ്പിച്ചു"
english_title: "#LSS #Model #Exam #organized"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/269542/lss-model-exam-organized"
published_at: "2025-02-11T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ab5f8112ace_lss_model_exame.jpg"
keywords: []
---

# 'മുന്നേറ്റം'; എൽ എസ് എസ് മോഡൽ പരീക്ഷ സംഘടിപ്പിച്ചു

> **Lead Summary:** > **നാദാപുരം: **നാദാപുരം ഉപ ജില്ലാ "മുന്നേറ്റം" അക്കാദമിക് കൗൺസിൽ എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി "മുന്നേറ്റം" മോഡൽ പരീക്ഷ സംഘടിപ്പിച്ചു.

## Article Content

> **നാദാപുരം: **നാദാപുരം ഉപ ജില്ലാ "മുന്നേറ്റം" അക്കാദമിക് കൗൺസിൽ എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി "മുന്നേറ്റം" മോഡൽ പരീക്ഷ സംഘടിപ്പിച്ചു.

ഉപജില്ലയിലെ ഏഴ് പഞ്ചായത്തുകളിലെ വിദ്യാർഥികൾക്ക് ഏഴ് കേന്ദ്രങ്ങളിലായാണ് പരീക്ഷ സംഘടിപ്പിച്ചത്. ഏഴ് കേന്ദ്രങ്ങളിൽ നടന്ന പരീക്ഷയിൽ 1050 കുട്ടികൾ പങ്കെടുത്തു.

ഓരോ പഞ്ചായത്തിലെയും സ്കൂൾ പി ടി എ & എം പി ടി എ സഹകരണത്തോടെ നടന്ന മോഡൽ പരീക്ഷ പഞ്ചായത്ത് പ്രസിഡൻ്റുമാർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർമാർ അധ്യക്ഷത വഹിച്ചു.

നാദാപുരം ഗവ യു പി സ്കൂളിൽ വെച്ച് നടന്ന പരീക്ഷ നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി, സി സി യു പി സ്കൂളിൽ തൂണേരി പഞ്ചായത്ത് പ്രസിഡൻ്റ് സുധ സത്യൻ, താനക്കോട്ടൂർ യു പി സ്കൂളിൽ ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരം, വാണിമേൽ എം യു പി സ്കൂളിൽ വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി സുരയ്യ ടീച്ചർ, വളയം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ വളയം പഞ്ചായത്ത് പ്രസിഡൻ്റ് കെ പി പ്രദീഷ്, എളയടം -എം എൽ പിസ്കൂളിൽ പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ ജ്യോതി ലക്ഷ്മി, കച്ചേരി നോർത്ത് എൽ പി സ്കൂളിൽ എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ എൻ പത്മിനി ടീച്ചർ എന്നിവർ ഉദ്ഘാടനം ചെയ്തു.

രാവിലെ പത്ത് മണി മുതൽ നാല് മണി വരെ രണ്ട് ഘട്ടമായാണ് മോഡൽ പരീക്ഷ നടന്നത്. എ ഇ ഒ രാജീവൻ പുതിയേടത്ത്, ഹെഡ്മാസ്റ്റർ ഫോറം കൺവീനർ എ റഹീം, കോ: ഓർഡിനേറ്റർ ആനന്ദ ശീലൻ ഓരോ കേന്ദ്രങ്ങൾ സന്ദർശിച്ച് പരീക്ഷകൾ നിരീക്ഷിച്ചു.

പരീക്ഷയുടെ നടത്തിപ്പിനും മൂല്യനിർണയത്തിനും പഞ്ചായത്ത് കോ: ഓർഡിനേറ്റർമാരായ ടി.കെ രാജീവൻ, കെ.പ്രശാന്ത് കുമാർ, എം.നിവേദ്യ, കെ.ഹരീഷ് കുമാർ, രമേശൻ, കെ.ശിവകുമാർ ,കെ എൻ.ഗിരീശൻ മാസ്റ്റർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/269542/lss-model-exam-organized)