---
title: "നാദാപുരം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രവർത്തക സംഗമം  "
english_title: "#Nadapuram #Panchayath #Muslim #League #workers #meet"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/269543/nadapuram-panchayath-muslim-league-workers-meet"
published_at: "2025-02-11T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ab60695915b_muslim_league.jpg"
keywords: []
---

# നാദാപുരം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രവർത്തക സംഗമം  

> **Lead Summary:** **നാദാപുരം: **നാം നേരിടുന്ന വെല്ലുവിളികൾക്കെതിരെ പുതിയ കാലത്ത് യോജിച്ച മുന്നേറ്റം അനിവാര്യമാണെന്ന് നാദാപുരം നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ മുഹമ്മദ്‌ ബംഗ്ലത്ത്.

## Article Content

**നാദാപുരം: **നാം നേരിടുന്ന വെല്ലുവിളികൾക്കെതിരെ പുതിയ കാലത്ത് യോജിച്ച മുന്നേറ്റം അനിവാര്യമാണെന്ന് നാദാപുരം നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ മുഹമ്മദ്‌ ബംഗ്ലത്ത്.

നാദാപുരം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ്‌ ഹമീദ് വലിയാണ്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നിസാർ എടത്തിൽ സ്വാഗതം പറഞ്ഞു.

എസ് ടി യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ മണ്ടോടി ബഷീർ, എസ് ടി യു മണ്ഡലം ജനറൽ സെക്രട്ടറി തുണ്ടിയിൽ ജാഫർ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എം പി ജാഫർ മാസ്റ്റർ, വൈസ് പ്രസിഡന്റ്‌  എം പി സൂപ്പി എന്നിവർ പൊന്നാട അണിയിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വി വി മുഹമ്മദലി, അർബൻ ബാങ്ക് ചെയർമാൻ എം കെ അഷ്‌റഫ്‌, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസ്, സ്ഥിരം സമിതി ചെയർമാൻ സി കെ നാസർ, അഷ്‌റഫ്‌ പൊയ്ക്കര, പറമ്പത്ത് അഷ്‌റഫ്‌, ചിറക്കൽ അബു, വി ടി കെ മുഹമ്മദ്‌, തായമ്പത്ത് കുഞ്ഞാലി, എൻ കെ ജമാൽഹാജി, അബ്ബാസ് കണേക്കൽ, ചിറക്കൽ റഹ്മത്തുള്ള, ടി കെ റഫീഖ്, ഇ കുഞ്ഞാലി, കെ ജി അസീസ്, പി മുനീർ,റഫീഖ്മാസ്റ്റർ കക്കം വള്ളി,' നൗഷാദ്ചീളി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/269543/nadapuram-panchayath-muslim-league-workers-meet)