---
title: "കരുതൽ; പാലിയേറ്റീവ് കെയറിന് അലമാരകൾ നൽകി ഖത്തർ കെ.എം.സി.സി"
english_title: "#Qatar #KMCC #donates #shelves #palliative #care"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/269682/qatar-kmcc-donates-shelves-palliative-care"
published_at: "2025-02-12T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ac4bae81c4b_kmcc.jpg"
keywords: []
---

# കരുതൽ; പാലിയേറ്റീവ് കെയറിന് അലമാരകൾ നൽകി ഖത്തർ കെ.എം.സി.സി

> **Lead Summary:** **വാണിമേൽ: **പരപ്പുപ്പാറ കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് കെയർ വിഭാഗത്തിലേക്ക് ഖത്തർ കെ എം സി സി വാണിമേൽ പഞ്ചായത്ത് കമ്മിറ്റി രണ്ട് അലമാരകൾ സംഭാവന ചെയ്തു.

## Article Content

**വാണിമേൽ: **പരപ്പുപ്പാറ കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് കെയർ വിഭാഗത്തിലേക്ക് ഖത്തർ കെ എം സി സി വാണിമേൽ പഞ്ചായത്ത് കമ്മിറ്റി രണ്ട് അലമാരകൾ സംഭാവന ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സുരയ്യ ഹെൽത്ത് സെൻറ്റർ അധികൃതർക്ക് ഇവ കൈമാറി.

മെഡിക്കൽ ഓഫീസർ: ഡോ: സഫർ ഇഖ്ബാൽ, കെ.എം.സി.സി പഞ്ചായത്ത് വൈ: പ്രസിഡണ്ട് കെ.കെ.സുബൈർ, സി.പി.സി ആലിക്കുട്ടി, ജാഫർ വി.കെ, പഞ്ചായത്ത് സ്റ്റാൻ്‌റിംഗ് കമ്മറ്റി ചെയർമാൻ ചന്ദ്രബാബു, പാലിയേറ്റിവ് നഴ്‌സ് ഫൗസിയ തുടങ്ങിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/269682/qatar-kmcc-donates-shelves-palliative-care)