---
title: "തെങ്ങും ചതിച്ചു; വാട്ടർ അതോറിറ്റിയിൽ സമരക്കാരുടെ തലയിൽ തേങ്ങ വീണു"
english_title: "#coconuts #fell #heads #strikers #During #Water #Authority #office #march"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/269807/coconuts-fell-heads-strikers-during-water-authority-office-march-new"
published_at: "2025-02-12T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67acb2f7d8410_coconut.jpg"
keywords: []
---

# തെങ്ങും ചതിച്ചു; വാട്ടർ അതോറിറ്റിയിൽ സമരക്കാരുടെ തലയിൽ തേങ്ങ വീണു

> **Lead Summary:** **നാദാപുരം: **സമരക്കാരുടെ തലയിൽ തേങ്ങ വീണതോടെ അങ്കലാപ്പിലായി കോൺഗ്രസ് പ്രവർത്തകർ.

## Article Content

**നാദാപുരം: **സമരക്കാരുടെ തലയിൽ തേങ്ങ വീണതോടെ അങ്കലാപ്പിലായി കോൺഗ്രസ് പ്രവർത്തകർ.

പുറമേരിയിലെ വാട്ടർ അതോറിറ്റി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ കോൺഗ്രസ് നേതാവ് രാമചന്ദ്രൻ തലായിയുടെ തലയിലാണ് അതോറിറ്റി കോമ്പൗണ്ടിലെ തെങ്ങിൽ നിന്നും തേങ്ങ വീണത്.

പെട്ടെന്ന് എന്തോ തലയിൽ വീണത് കണ്ട് പോലീസും പ്രവർത്തകരും ആദ്യംഅമ്പരന്നു. തൊട്ടടുത്ത ആശുപത്രിയിൽ പരിശോധിപ്പിച്ച് കുഴപ്പമില്ലെന്ന് കണ്ടതോടെയാണ് എല്ലാവർക്കും സമാധാനമായത്.

കോമ്പൗണ്ടിലെ തെങ്ങിലെ തേങ്ങ ഉടനെ പറിക്കാൻ പറഞ്ഞാണ് പോലീസും സ്ഥലം വിട്ടത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/269807/coconuts-fell-heads-strikers-during-water-authority-office-march-new)