---
title: "അധ്യാപനത്തിൽ പുതിയ സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന അധ്യാപകർ സമൂഹത്തിന് മാതൃക -മുഹമ്മദ് ബംഗ്ലത്ത്"
english_title: "#Teachers #use #new #possibilities #teaching #role #models #society #MuhammadBanglat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/269825/teachers-use-new-possibilities-teaching-role-models-society-muhammadbanglat"
published_at: "2025-02-12T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67acc8c84a48d_muhammad_banglath.jpg"
keywords: []
---

# അധ്യാപനത്തിൽ പുതിയ സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന അധ്യാപകർ സമൂഹത്തിന് മാതൃക -മുഹമ്മദ് ബംഗ്ലത്ത്

> **Lead Summary:** **നാദാപുരം : **അധ്യാപനത്തിൽ പുതിയ സാധ്യതകൾ ഉപയോഗപെടുത്തുന്ന അധ്യാപകർ സമൂഹത്തിന് മാതൃകയാണന്ന് നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത് പറഞ്ഞു.

## Article Content

**നാദാപുരം : **അധ്യാപനത്തിൽ പുതിയ സാധ്യതകൾ ഉപയോഗപെടുത്തുന്ന അധ്യാപകർ സമൂഹത്തിന് മാതൃകയാണന്ന് നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത് പറഞ്ഞു.

നാദാപുരം ഉപജില്ലാ കെ.എ.ടി.എഫ്. സംഘടിപിച്ചി യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉൾപ്പെടെയുളള സംവിധാനങ്ങൾ അധ്യാപകർക്ക് പരിശിലനം നൽകുന്നതിന് കെ.എ.ടി.എഫ് സംഘടനയക്ക് പ്രത്യേക ഐ.ടി.വിംഗ് തന്നെയുണ്ട്.

യോഗത്തിൽ പ്രസിഡൻറ് പി.കെ.ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. നാദാപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രാജീവൻ പുതിയെടുത്ത് സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് ഉപഹാരം നൽകി.

വളപ്പിൽ കുഞ്ഞമ്മദ് ,പി. രഞ്ജിത്ത് കുമാർ ,മണ്ടോടി ബഷീർ , എ.റഹീം ,എം.സി.സുബൈർ,നൗഷാദ് കോപ്പിലാൻ,എം.കെ. നജീബ് ,കെ.കെ. സി. അൻലലത്ത് ,സി.വി.അഷ്റഫ്, അബൂബക്കർ ,റഫീഖ് ടി.കെ.,മൊയ്തു ,എൻ.കെ.സാബിറ ,റഫീഖ് കെ.കെ,റിയാസ് കെ.കെ.റുഖിയ സംസാരിച്ചു.മുഹമ്മദ് കെ.കെ. സ്വാഗതവും ഡോ:എം.കെ. മുനീർ നന്ദിയും പറഞ്ഞു.

സി.സി.യു.പി.സ്കൂൾ അധ്യാപകൻ എം.എ.ലത്തീഫ് ,കുറുവന്തേരി യു.പി.സ്കൂൾ അധ്യാപകൻ സി.കെ. അബു ,നാദാപുരം നോർത്ത് എൽ.പി. സ്കൂൾ അധ്യപകൻ ടി.പി.സലീം മ,പേരോട് എം.എൽ.പി. സ്കൂൾ അധ്യാപിക ഇ.കെ.സാബിറ ടഎന്നിവരാണ് ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അറബിക് അധ്യാപകർ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/269825/teachers-use-new-possibilities-teaching-role-models-society-muhammadbanglat)