---
title: "നാദാപുരം ഗവ: യു. പി സ്കൂളിന് സ്കൂളിന് കസേരകളും ഫാനും ലാപ്ടോപ്പും നൽകി  "
english_title: "#Nadapuram #GovtUPschool #Chairs #fans #laptops #provided"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/269883/nadapuram-govtupschool-chairs-fans-laptops-provided"
published_at: "2025-02-13T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ad7b2545d38_vvmuhammadali.jpg"
keywords: []
---

# നാദാപുരം ഗവ: യു. പി സ്കൂളിന് സ്കൂളിന് കസേരകളും ഫാനും ലാപ്ടോപ്പും നൽകി  

> **Lead Summary:** **നാദാപുരം: **നാദാപുരം ഗവ: യു. പി സ്കൂളിന് ഐ.ഡി.ബി.ഐ ബാങ്ക് നാദാപുരം ബ്രാഞ്ച് സി.എസ്.ആർ ഫണ്ടിൽ നിന്നും 105 കസേരകളും 30 ഫാനും ഒരു ലോപ്ടോപ്പും ഉൾപ്പെടെ 125000 രൂപയുടെ സാധനങ്ങൾ നൽകി.

## Article Content

**നാദാപുരം: **നാദാപുരം ഗവ: യു. പി സ്കൂളിന് ഐ.ഡി.ബി.ഐ ബാങ്ക് നാദാപുരം ബ്രാഞ്ച് സി.എസ്.ആർ ഫണ്ടിൽ നിന്നും 105 കസേരകളും 30 ഫാനും ഒരു ലോപ്ടോപ്പും ഉൾപ്പെടെ 125000 രൂപയുടെ സാധനങ്ങൾ നൽകി.

ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ അബ്ബാസ് കണേക്കൽ അധ്യക്ഷത വഹിച്ചു.

എ.ജി.എം വടകര ബ്രാഞ്ച് മാനേജർ ഷൈൻ സാമുവൽ ,നാദാപുരം ബ്രാഞ്ച് മാനേജർ മനുമോഹൻ വി എന്നിവർ ചേർന്ന് ഉപകരണങ്ങൾ കൈമാറി.

പി.ടി.എ.പ്രസിഡന്റ് പി.കെ.ഖാലിദ്മാസ്റ്റർ ,പി.ടി. എ.കമ്മിറ്റി അംഗങ്ങളായ അനിൽകുമാർ ,ഷെഹീർ ,സത്യനാഥൻ എന്നിവർ സംസാരിച്ചു.ഹെഡ്മാസ്റ്റർ രമേശൻ കെ.കെ സ്വാഗതവും വി.എം.ലുക് മാൻ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/269883/nadapuram-govtupschool-chairs-fans-laptops-provided)