---
title: "സൗന്ദര്യം പോരെന്നു പറഞ്ഞ് പീഡനം, ഭർതൃ വീട്ടുകാർക്കെതിരെ യുവതിയുടെ പരാതി; കേസെടുത്ത് നാദാപുരം പൊലീസ് "
english_title: "#Woman #complaint #against #husband #family #harassment #Nadapuram #police #registered #case"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/270017/Woman-complaint-against-husband-family-harassment-Nadapuram-police-registered-case-new"
published_at: "2025-02-13T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67add53f945b5_abuse.jpg"
keywords: []
---

# സൗന്ദര്യം പോരെന്നു പറഞ്ഞ് പീഡനം, ഭർതൃ വീട്ടുകാർക്കെതിരെ യുവതിയുടെ പരാതി; കേസെടുത്ത് നാദാപുരം പൊലീസ് 

> **Lead Summary:** **നാദാപുരം : **ഭർത്താവ് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി.

## Article Content

**നാദാപുരം : **ഭർത്താവ് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടു വിവാഹം കഴിച്ച എറണാകുളം സ്വദേശിയായ യുവതി, തണ്ണീർപന്തൽ സ്വദേശിയായ ഭർത്താവിനെതിരെയാണു പരാതി നൽകിയത്.

യുവതിയുടെ പരാതിയിൽ ഓട്ടോ ഡ്രൈവറായ കുറ്റിക്കാട്ടിൽ അജ്മൽ (30), ഇയാളുടെ ബന്ധുക്കളായ അയിശ, മൈമൂനത്ത്, ശബാന എന്നിവർക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു.

വിവാഹം കഴിഞ്ഞു നാലു മാസം മുതൽ ഭർത്താവും ബന്ധുക്കളും ചേർന്നു പീഡിപ്പിക്കാൻ ആരംഭിച്ചെന്നു പരാതിയിൽ പറയുന്നു. യുവതിക്കു സൗന്ദര്യം പോരെന്നും അജ്മലിനു നല്ല പെണ്ണിനെ വിവാഹം കഴിക്കാൻ സാധിക്കുമായിരുന്നുവെന്നും ഇവർ കുറ്റപ്പെടുത്തിയിരുന്നു.

ഗർഭിണിയാകാത്തതു പരാതിക്കാരിയുടെ കുറ്റം കൊണ്ടാണെന്നു പറഞ്ഞും പീഡിപ്പിച്ചു. ഇതിനിടെ ആറു പവൻ സ്വർണം അജ്മൽ കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു. 2022 ഡിസംബർ 27നായിരുന്നു വിവാഹം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/270017/Woman-complaint-against-husband-family-harassment-Nadapuram-police-registered-case-new)