---
title: "ചീറോത്ത് സ്കൂൾ നൂറ്റി ആറാം വാർഷികം സമാപിച്ചു"
english_title: "#Cheerothu #School #completed #106th #year"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/270044/cheerothu-school-completed-106th-year"
published_at: "2025-02-13T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ae000b5abc7_cheeroth_school_fest.jpg"
keywords: []
---

# ചീറോത്ത് സ്കൂൾ നൂറ്റി ആറാം വാർഷികം സമാപിച്ചു

> **Lead Summary:** **നാദാപുരം: **ഒരു മാസക്കാലത്തോളമായി നടന്നുവരുന്ന കല്ലാചിമ്മൽ മാപ്പിള എല്‍ പി സ്കൂൾ (ചീറോത്തു സ്‌കൂൾ) നൂറ്റിമൂന്നാം വാർഷികാഘോഷം സമാപിച്ചു .

## Article Content

**നാദാപുരം: **ഒരു മാസക്കാലത്തോളമായി നടന്നുവരുന്ന കല്ലാചിമ്മൽ മാപ്പിള എല്‍ പി സ്കൂൾ (ചീറോത്തു സ്‌കൂൾ) നൂറ്റിമൂന്നാം വാർഷികാഘോഷം സമാപിച്ചു .

രക്ഷിതാക്കൾക്ക് വേണ്ടി നടത്തിയ ഫുഡ് ഫെസ്റ്റ് , സ്‌കൂൾ പൂർവ്വ വിദ്യാർത്ഥികൾക്കായി നടത്തിയ വടംവലി , ചിത്ര പ്രദർശനം , വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാ പരിപാടികൾ എന്നിവ വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്നു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു . സ്വാഗതസംഘം ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു.

വിവിധ മേഖലയിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്കും വിവിധ മത്സരങ്ങളിൽ വിജയികളായ രക്ഷിതാക്കൾക്കും ചടങ്ങിൽ ഉപഹാരം നൽകി.

പി കെ കുഞ്ഞബ്ദുള്ള മാസ്റ്റർ, ടി കണാരൻ, മുണ്ടാടത്തിൽ നൗഷാദ്, പി കെ സമീർ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപിക സുചിത്ര ടീച്ചർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/270044/cheerothu-school-completed-106th-year)