---
title: "ആർ ജെ ഡി നാദാപുരം മണ്ഡലം തല അംഗത്വ വിതരണം നടത്തി"
english_title: "#RJD #conducted #Nadapuram #constituency #level #membership #distribution"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/270052/rjd-conducted-nadapuram-constituency-level-membership-distribution"
published_at: "2025-02-13T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ae05aa02a6d_rjd.jpg"
keywords: []
---

# ആർ ജെ ഡി നാദാപുരം മണ്ഡലം തല അംഗത്വ വിതരണം നടത്തി

> **Lead Summary:** **നാദാപുരം : **രാഷ്ട്രീയ ജനതാദൾ നാദാപുരം നിയോജക മണ്ഡലം അംഗത്വ വിതരണം ആർ ജെ ഡി ജില്ലാ സിക്രട്ടറി ഇ കെ സജിത്ത്കുമാറിന് നൽകി ജില്ലാ സിക്രട്ടറി പി പി രാജൻ നിർവ്വഹിച്ചു.

## Article Content

**നാദാപുരം : **രാഷ്ട്രീയ ജനതാദൾ നാദാപുരം നിയോജക മണ്ഡലം അംഗത്വ വിതരണം ആർ ജെ ഡി ജില്ലാ സിക്രട്ടറി ഇ കെ സജിത്ത്കുമാറിന് നൽകി ജില്ലാ സിക്രട്ടറി പി പി രാജൻ നിർവ്വഹിച്ചു.

മണ്ഡലം പ്രസിഡൻ്റ് വത്സരാജ് മണലാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈ: പ്രസിഡൻ്റ് പി എം നാണു, മണ്ഡലം ഭാരവാഹികളായ ടി കെ ബാലൻ ,സി .എച്ച് ഫൈസൽ, വി കെ പവിത്രൻ, മഹിളാ ജനത മണ്ഡലം പ്രസിഡന്റ് ശ്രീജ പാലപ്പറമ്പത്ത്,എം പി വിജയൻ , ബാൽരാജ് മാണിക്കോത്ത് ,ഗംഗാധരൻ പാച്ചാക്കര, ടി. രാമകൃഷ്ണൻ,ടി മഹേഷ്, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/270052/rjd-conducted-nadapuram-constituency-level-membership-distribution)