---
title: "അടുക്കള തോട്ടം; വിഷരഹിത പച്ചക്കറിക്കായി വിത്തുകൾ വിതരണം ചെയ്ത് ജെ.സി.ഐ"
english_title: "#kitchen #garden #JCI #distributes #seeds #non #toxic #vegetables"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/270142/kitchen-garden-jci-distributes-seeds-non-toxic-vegetables-new-"
published_at: "2025-02-14T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aef29388081_Untitled-1.jpg"
keywords: []
---

# അടുക്കള തോട്ടം; വിഷരഹിത പച്ചക്കറിക്കായി വിത്തുകൾ വിതരണം ചെയ്ത് ജെ.സി.ഐ

> **Lead Summary:** നാദാപുരം: ഉത്സവ സീസണിലേക്കുള്ള പച്ചക്കറികൾ അടുക്കള തോട്ടം വഴി ഉൽപ്പാദിപ്പിക്കാനായി ജെ.സി.ഐ കല്ലാച്ചിയുടെ ആഭിമുഖ്യത്തിൽ ഗുണമേന്മയുള്ള പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.

## Article Content

നാദാപുരം: ഉത്സവ സീസണിലേക്കുള്ള പച്ചക്കറികൾ അടുക്കള തോട്ടം വഴി ഉൽപ്പാദിപ്പിക്കാനായി ജെ.സി.ഐ കല്ലാച്ചിയുടെ ആഭിമുഖ്യത്തിൽ ഗുണമേന്മയുള്ള പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.

ആദ്യഘട്ടത്തിൽ തെരെഞ്ഞെടുത്ത 50 കൃഷിക്കാർക്കാണ് വിത്ത് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി നാദാപുരം പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ് സി രാഗേഷിനു നൽകി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ചാപ്റ്റർ പ്രസിഡൻ്റ് ഷംസുദ്ദീൻ ഇല്ലത്ത് അധ്യക്ഷനായി. ഷബാന, സൈനബ, കവയത്രി റഹ്മ, കോഡിനേറ്റർ അഷ്റഫ്, ശ്രീജേഷ് ഗിഫ്റ്ററി, ഐമൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/270142/kitchen-garden-jci-distributes-seeds-non-toxic-vegetables-new-)