---
title: "റോഡ് തുറന്നു; ഓറ്റത്തുമുക്ക് വലിയാണ്ടിമുക്ക് റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "#Ottamtumuk #Valiandimukk #Road #inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/270180/ottamtumuk-valiandimukk-road-inaugurated"
published_at: "2025-02-14T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aee722df34f_road.jpg"
keywords: []
---

# റോഡ് തുറന്നു; ഓറ്റത്തുമുക്ക് വലിയാണ്ടിമുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **എടച്ചേരി: **എടച്ചേരി പഞ്ചായത്തിലെ ഓറ്റത്തുമുക്ക് വലിയാണ്ടിമുക്ക് റോഡ് തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ ഉദ്ഘാടനം ചെയ്തു.

## Article Content

**എടച്ചേരി: **എടച്ചേരി പഞ്ചായത്തിലെ ഓറ്റത്തുമുക്ക് വലിയാണ്ടിമുക്ക് റോഡ് തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ ഉദ്ഘാടനം ചെയ്തു.

തൂണേരി ബ്ലോക്ക് പഞ്ചായത്തും എടച്ചേരി പഞ്ചായത്തും വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് പണി പൂർത്തീകരിച്ചത്. എടച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് എൻ പത്മിനി അധ്യക്ഷയായി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി ഡന്റ് ടി കെ അരവിന്ദാക്ഷൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ എം രാജൻ, പഞ്ചായത്ത് വികസന സമിതി ചെയർപേഴ്‌സൺ എൻ നിഷ വാർഡ് മെമ്പർ സി പി ശ്രിജിത്ത്, പഞ്ചായത്ത് മെമ്പർമാരായ സതി മാദാം വീട്ടിൽ ശ്രീജ പാലപ്പറമ്പത്ത് എന്നിവർ സംസാരിച്ചു.

ബ്ലോക്ക് മെമ്പർ എ ഡാനിയ സ്വാഗതവും വാർഡ് വികസന സമിതി കൺവീനർ പി സുമേഷ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/270180/ottamtumuk-valiandimukk-road-inaugurated)