---
title: "മയ്യഴിപ്പുഴ കയ്യേറ്റം; തെരുവംപറമ്പ് പുഴയോരം താലൂക്ക് സർവേയർ പരിശോധിച്ചു "
english_title: "#Mayyazhipuzha #Encroachment #Taluk #Surveyor #inspected #theruvamparamb #riverside "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/270209/mayyazhipuzha-encroachment-taluk-surveyor-inspected-theruvamparamb-riverside"
published_at: "2025-02-14T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aefb02666df_WhatsApp_Image_2025-02-14_at_1.42.36_PM.jpeg"
keywords: []
---

# മയ്യഴിപ്പുഴ കയ്യേറ്റം; തെരുവംപറമ്പ് പുഴയോരം താലൂക്ക് സർവേയർ പരിശോധിച്ചു 

> **Lead Summary:** **നാദാപുരം: **മയ്യഴിപ്പുഴയുടെ തെരുവംപറമ്പ് പുഴയോരത്ത് താലൂക്ക് സർവേയർ സതീഷ് കുമാർ പ്രാഥമിക പശോധന നടത്തി. ആർഡിഒ ബിജുവിന്റെ നിർദേശ പ്രകാരമാണ് വ്യാഴം പകൽ സ്കെച്ചുകൾ ഉപയോഗിച്ച് പ്രാഥമിക പരിശോധന പൂർത്തിയാക്കിയത്.

## Article Content

**നാദാപുരം: **മയ്യഴിപ്പുഴയുടെ തെരുവംപറമ്പ് പുഴയോരത്ത് താലൂക്ക് സർവേയർ സതീഷ് കുമാർ പ്രാഥമിക പശോധന നടത്തി. ആർഡിഒ ബിജുവിന്റെ നിർദേശ പ്രകാരമാണ് വ്യാഴം പകൽ സ്കെച്ചുകൾ ഉപയോഗിച്ച് പ്രാഥമിക പരിശോധന പൂർത്തിയാക്കിയത്.

അടുത്ത ആഴ്‌ച മെഷിൻ ഉപയോഗിച്ച് പുഴയോരം വിശദമായി പരിശോധിച്ച് കൈയേറ്റം സംബന്ധിച്ച റിപ്പോർട്ട് വടകര തഹസിൽദാർക്ക് കൈമാറും.

മയ്യഴിപ്പുഴയുടെ ഭാഗമായ തെരുവംപറമ്പ് പുഴയോരത്ത് നാദാപുരം പഞ്ചായത്തിൻ്റെ അനുമതിയോടെ സ്വകാര്യവ്യക്തികൾ നടത്തിയ കൈയേറ്റത്തിനെതിരെ കെഎസ്കെടിയു നാദാപുരം ഏരിയാ കമ്മിറ്റി, ഡിവൈഎഫ്‌ഐ. വി വിധ ഇടതുപക്ഷ സംഘടനകൾ പരിസ്ഥിതി സംഘടനകളും എന്നിവ സമരരംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/270209/mayyazhipuzha-encroachment-taluk-surveyor-inspected-theruvamparamb-riverside)