---
title: "സർക്കാർഭൂമി കൈയ്യേറ്റം; വാണിമേൽ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം കുഴൽക്കിണർ നിർമ്മാണം തടഞ്ഞു"
english_title: "#Government #land #encroachment #Construction #tube #wells #near #Vanimel #Family #Health #Center #blocked"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/270356/government-land-encroachment-construction-tube-wells-near-vanimel-family-health-center-blocked"
published_at: "2025-02-15T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b0185721e07_nadapueram.jpg"
keywords: []
---

# സർക്കാർഭൂമി കൈയ്യേറ്റം; വാണിമേൽ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം കുഴൽക്കിണർ നിർമ്മാണം തടഞ്ഞു

> **Lead Summary:** **നാദാപുരം : **വാണിമേലിൽ സർക്കാർ ഭൂമി കൈയ്യേറിയതായി പരാതി. വാണിമേൽ ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം കുഴൽക്കിണർ നിർമ്മാണം തടഞ്ഞു.

## Article Content

**നാദാപുരം : **വാണിമേലിൽ സർക്കാർ ഭൂമി കൈയ്യേറിയതായി പരാതി. വാണിമേൽ ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം കുഴൽക്കിണർ നിർമ്മാണം തടഞ്ഞു.

വാണിമേൽ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ഭൂമിയിലെ മരങ്ങളുടെ ശിഖരങ്ങൾ വെട്ടിമാറ്റി ഇന്നലെ രാത്രി സ്വകാര്യ വ്യക്തി നടത്തിയ അനധികൃത മരം മുറിക്കലും കുഴൽകിണർ നിർമ്മാണവുമാണ് ഡിവൈഎഫ്ഐ പ്രവർത്തകരും നാട്ടുകാരും ചേർന്ന് തടഞ്ഞത്. കുഴൽ കിണർ നിർമ്മാണത്തിനെത്തിയ വാഹനവും തിരിച്ചയച്ചു.

പരപ്പു പാറയിൽ 45 വർഷം മുമ്പ് വില കൊടുത്തു വാങ്ങിയ ഒരു ഏക്കർ ഭൂമിയിൽ പത്ത് സെൻ്റിലധികം ഭൂമി കാണാനില്ല. സമീപത്ത് ഭൂമിയുള്ള സ്വകാര്യ വ്യക്തികൾ കൈയ്യേറിയെന്നാണ് നാട്ടുകാരുടെ പരാതി.

റവന്യൂ വകുപ്പ് ഇപ്പോൾ നടത്തി വരുന്ന ഡിജിറ്റൽ സർവ്വേക്ക് ശേഷം ഭൂമി തിരിച്ചു കിട്ടുവെന്ന പ്രതീക്ഷയിലായിരുന്നു ആശുപത്രി അധികൃതർ. ഇതിനിടയിലാണ് ആശുപത്രി ഭൂമിയാണെന്ന് കരുതുന്ന സ്ഥലത്ത് കുഴൽ കിണർ നിർമിക്കാൻ ശ്രമിച്ചത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ ഭൂമി വീണ്ടെടുക്കണമെന്ന് വാർഡ് മെമ്പർ ശിവറാം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/270356/government-land-encroachment-construction-tube-wells-near-vanimel-family-health-center-blocked)