---
title: "വഖഫ് ബില്ല്; എസ്‌ഡിപിഐ പ്രതിഷേധ റാലി സംഘടിപ്പിച്ചു "
english_title: "#Waqf #Bill #SDPI #organized #protest #rally"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/270366/waqf-bill-sdpi-organized-protest-rally"
published_at: "2025-02-15T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b02037159fc_SDPI.jpg"
keywords: []
---

# വഖഫ് ബില്ല്; എസ്‌ഡിപിഐ പ്രതിഷേധ റാലി സംഘടിപ്പിച്ചു 

> **Lead Summary:** **നാദാപുരം: ** ജെ പി സി യെ, നോക്കുകുത്തിയാക്കി സംഘപരിവാർ കൊണ്ടുവന്ന വഖഫ് ബില്ലിനെതിരായി എസ്‌ഡിപിഐ നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി കല്ലാച്ചി ടൗണിൽ വഖഫ് ബില്ല് കത്തിച്ച് പ്രതിഷേധറാലി നടത്തി.

## Article Content

**നാദാപുരം: ** ജെ പി സി യെ, നോക്കുകുത്തിയാക്കി സംഘപരിവാർ കൊണ്ടുവന്ന വഖഫ് ബില്ലിനെതിരായി എസ്‌ഡിപിഐ നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി കല്ലാച്ചി ടൗണിൽ വഖഫ് ബില്ല് കത്തിച്ച് പ്രതിഷേധറാലി നടത്തി.

പ്രതിപക്ഷത്തിന്റെ നിർദ്ദേശങ്ങൾ ഒന്നും മാനിക്കാതെ സംഘപരിവാറിന്റെ വംശീയതയുടെ വഴികളിലൂടെ ഭരണം നടത്തുകയാണ് നരേന്ദ്രമോദി. 

വിശ്വാസത്തിന്റെ വൈവിധ്യങ്ങളെ ഇല്ലാതെയാക്കി ഒരു ഏകശിലാക്രമത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാനുള്ള സംഘപരിവാരത്തിന്റെ നീക്കത്തിനെതിരെ മതേതര ഇന്ത്യ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്ത് എസ്‌ഡിപിഐ ജില്ലാ ട്രഷറർ കെകെ നാസർ മാസ്റ്റർ പറഞ്ഞു.

കല്ലാച്ചി വാണിയൂർ റോഡിൽ നിന്ന് ആരംഭിച്ച റാലി പോസ്റ്റൊഫീസ് പരിസരത്ത് ബില്ല്കത്തിച്ചു കൊണ്ട് സമാപിച്ചു. മണ്ഡലം പ്രസിഡന്റ് ഇബ്രാഹീംതലായി മണ്ഡലം സെക്രട്ടറി ജെപി അബൂബക്കർ മാസ്റ്റർ , ട്രഷർ ടിഎം ഹസൻ ,ഉമർ കല്ലോളി, ഖാലിദ് പൊയിലങ്കി തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/270366/waqf-bill-sdpi-organized-protest-rally)