---
title: "ആവശ്യത്തിന് വീതിയില്ല; കരിങ്കൽ പാലം പുനർനിർമിക്കണമെന്ന ആവശ്യം ശക്തം "
english_title: "#strong #demand #reconstruction #Karingal #Bridge"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/270376/strong-demand-reconstruction-karingal-bridge"
published_at: "2025-02-15T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b02691672d4_KARINKAL_BRIDGE.jpg"
keywords: []
---

# ആവശ്യത്തിന് വീതിയില്ല; കരിങ്കൽ പാലം പുനർനിർമിക്കണമെന്ന ആവശ്യം ശക്തം 

> **Lead Summary:** **നാദാപുരം: **നാദാപുരം-തലശേരി സംസ്ഥാന പാതയിലേക്കും വടകര-കുറ്റ്യാടി സംസ്ഥാന പാതയിലേക്കും എളുപ്പ മാർഗമായ, പുറമേരി, തൂണേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കരിങ്കൽ പാലം പുനർനിർമിക്കണമെന്ന ആവശ്യം ശക്തമാവുന്നു.

## Article Content

**നാദാപുരം: **നാദാപുരം-തലശേരി സംസ്ഥാന പാതയിലേക്കും വടകര-കുറ്റ്യാടി സംസ്ഥാന പാതയിലേക്കും എളുപ്പ മാർഗമായ, പുറമേരി, തൂണേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കരിങ്കൽ പാലം പുനർനിർമിക്കണമെന്ന ആവശ്യം ശക്തമാവുന്നു.

നൂറുകണക്കിന് വാഹനങ്ങളും സ്കൂൾ കുട്ടികളും സഞ്ചരിക്കുന്ന പാലമാണിത്. എന്നാൽ ആവശ്യത്തിന് വീതിയില്ല. കൈവരികൾ പൊട്ടിപ്പൊളിഞ്ഞ് കോൺ ക്രിറ്റുകൾ അടർന്നുവീണ നിലയിലാണുള്ളത്.

വലിയ ചരക്ക് ലോറികൾക്ക് പോകാനുള്ള വിതിയുമില്ല. എത്രയും പെട്ടെന്ന് പാലം പുനർനിർമിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/270376/strong-demand-reconstruction-karingal-bridge)