---
title: "ഏഴ് കോടി  വികസനം; കുനിങ്ങാട് -പുറമേരി റോഡ് പ്രവൃത്തി പുരോഗമിക്കുന്നു"
english_title: "#seven #crore #development #Kuningad #Purameri #road #work #progress"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/270423/seven-crore-development-kuningad-purameri-road-work-progress"
published_at: "2025-02-15T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b0449399f48_road.jpg"
keywords: []
---

# ഏഴ് കോടി  വികസനം; കുനിങ്ങാട് -പുറമേരി റോഡ് പ്രവൃത്തി പുരോഗമിക്കുന്നു

> **Lead Summary:** **പുറമേരി: ** വെള്ളപൊക്ക ദുരിതം ഇനിയൊരു ഓർമ്മ മാത്രമാകും. ഏഴ് കോടി വികസന പദ്ധതി,കുനിങ്ങാട് -പുറമേരി റോഡ് പ്രവൃത്തി അവസാന ഘട്ടം പുരോഗമിക്കുന്നു.

## Article Content

**പുറമേരി: ** വെള്ളപൊക്ക ദുരിതം ഇനിയൊരു ഓർമ്മ മാത്രമാകും. ഏഴ് കോടി വികസന പദ്ധതി,കുനിങ്ങാട് -പുറമേരി റോഡ് പ്രവൃത്തി അവസാന ഘട്ടം പുരോഗമിക്കുന്നു.

7 കോടി രൂപയുടെ അനുമതി ലഭിച്ച് ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ഭരണാനുമതിയും, സാങ്കേതിക അനുമതിയും, ടെണ്ടർ നടപടികളും പൂർത്തീകരിച്ച് കുനിങ്ങാട് പുറമേരി റോഡിൻറെ ബിഎംബിസി പ്രവർത്തി ആരംഭിച്ചിരിക്കുകയാണ്.

പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രവർത്തി നടപ്പിലാക്കുന്നത്.മഴക്കാലത്തിനു മുൻപേ തന്നെ പ്രവർത്തി മുഴുവനായി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

ഈ പ്രവർത്തി നടപ്പിലാക്കുന്നതിനൊപ്പം, വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ വർക്കും പൂർത്തിയായതായും കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/270423/seven-crore-development-kuningad-purameri-road-work-progress)