---
title: " ശ്രദ്ധേയമായി മാതൃക പരീക്ഷ; പങ്കെടുത്തത് കാൽ ലക്ഷം വിദ്യാർത്ഥികൾ "
english_title: "#Remarkably #sample #exam #quarter #lakh #students #participated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/270621/remarkably-sample-exam-quarter-lakh-students-participated"
published_at: "2025-02-16T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b1a447e61eb_EXAM.jpg"
keywords: []
---

#  ശ്രദ്ധേയമായി മാതൃക പരീക്ഷ; പങ്കെടുത്തത് കാൽ ലക്ഷം വിദ്യാർത്ഥികൾ 

> **Lead Summary:** **നാദാപുരം: **ഫെബ്രുവരി 27ന് നടക്കുന്ന എൽ.എസ്.എസ്., യു.എസ് എസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായി കേരള സ്ക്കൂൾ ടീച്ചേഴ്‌സ് യൂനിയൻ (കെഎസ്‌ടിയു) നടത്തിയ മാതൃക പരീക്ഷ ശ്രദ്ധേയമായി.

## Article Content

**നാദാപുരം: **ഫെബ്രുവരി 27ന് നടക്കുന്ന എൽ.എസ്.എസ്., യു.എസ് എസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായി കേരള സ്ക്കൂൾ ടീച്ചേഴ്‌സ് യൂനിയൻ (കെഎസ്‌ടിയു) നടത്തിയ മാതൃക പരീക്ഷ ശ്രദ്ധേയമായി.

കോഴിക്കോട് ജില്ലയിലെ പതിനേഴ് സബ് ജില്ലകളിൽ നിന്നായി ഇരുപത്തി അയ്യായിരത്തോളം കുട്ടികൾ പരീക്ഷ എഴുതി. ജില്ലാതല ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി നാദാപുരത്ത് നിർവ്വഹിച്ചു.

പൊതു പരീക്ഷയെ ഭയമില്ലാതെ നേരിടാനുള്ള സാഹചര്യം സൃഷ്ടിക്കാനുള്ള കെഎസ്‌ടിയുവിൻ്റെ ഈ പ്രവർത്തനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ടി.കെ.മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. നാദാപുരം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സി.കെ.നാസർ, സംസ്ഥാന സെക്രട്ടറി മണ്ടോടി ബഷീർ, എൻ.കെ.അബ്‌ദുൽ സലീം, കെ.കെ.മുഹമ്മദലി, പി.മുനീർ പ്രസംഗിച്ചു.

പരീക്ഷകൾക്ക് വടകര സബ്‌ജില്ലയിൽ എം.മഹമൂദ്, എം.പി.മുഹമ്മദ് റഫീഖ്, അൻവർ.ഇ, സി.എൻ. അബ്ദുറഹിമാൻ, കുന്നുമ്മൽ സബ് ജില്ലയിൽ കെ.പി.മുഹമ്മദ് ഷംസീർ,എ. എഫ് റിയാസ്, സി.മുഹമ്മദ് ഫാസിൽ, ടി.കെ.എം.സുബൈർ, വി.വി.സഫീർ എന്നിവരും തോടന്നൂരിൽ സംസ്ഥാന സെക്രട്ടറി ടി. ജമാലുദ്ദീൻ, പി.കെ.അഷ്റഫ്, സി.സി. കുഞ്ഞബ്‌ദുല്ല, കെ.വി.തൻവീർ മേലടിയിൽ അഷ്റഫ് തറമൽ, സി.ഇ.അഷ്റഫ്, സുഹൈൽ, തബ്ഷിർ

കൊയിലാണ്ടിയിൽ ബഷീർ വടക്കയിൽ,സിറാജ് ഇയ്യഞ്ചേരി, ഒ.കെ.ഹാരിസ്, ഷംസുദ്ദീൻ വടക്കയിൽ ചോമ്പാലയിൽ എ കെ അബ്‌ദുല്ല, സി.വി.നൗഫൽ, അഷ്‌ക്കർ നാദാപുരത്ത് കെ.വി കുഞ്ഞമ്മദ്, നൗഫൽ കിഴക്കയിൽ, കെ.കെ.മുഹമ്മദലി, യൂനുസ് മുളിവയൽ,

കോഴിക്കോട് സിറ്റിയിൽ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് പി.കെ. അസീസ്, ജില്ലാ ജനറൽ സെക്രട്ടറി കെ.പി.സാജിദ്, ടി.കെ. ഫൈസൽ,മുസ്ല കുട്ടി പി.പി,സി.ഷാനവാസ്,എം അസ്ഹർ, ഷീർഷാദ്,ബേനസീർ എം

ഫറോക്ക് സബ്‌ജില്ലയിൽ അബ്‌ദുൽനാസർ എടപ്പാൾ,ജില്ലാ വൈസ് പ്രസിഡന്റ് സി.പി. സൈഫുദ്ധീൻ,ടി.സുഹൈൽ,ഫസലുൽ റഹ്മാൻ,കെ.മുഹമ്മദ് ബഷീർ, റൂറൽസബ്‌ജില്ലയിൽ ജില്ലാ വൈസ് പ്രസിഡന്റ് എ അഷ്റഫ്, ഷാഹൂൽ ഹമീദ്,നജുമുദ്ധീൻ ടി.പി.,സമദ്, മുഹമ്മദ്കോയ,

ചേവായൂർ സബ്ജില്ലയിൽ ഇല്യാസ്, സൈദ് മുഹമ്മദ്, മൻസൂർ,എന്നിവരും പേരാമ്പ്രയിൽ മുസ്തഫ പാലോളി, സാലിം.എൻ.കെ, റഷീദ് പാണ്ടിക്കോട്, ആസിഫ് നൊച്ചാട് എന്നിവരും ബാലുശ്ശേരിയിൽ നൗഷാദ് കരോൽ, ഫൈസൽ എടവന, നാസർ എന്നിവരും

മുക്കത്ത് സംസ്ഥന വൈസ് പ്രസിഡന്റ് പിടിഎം ഷറഫുന്നിസ, ജാബിർ, നിസാം കാരശ്ശേരി എന്നിവരും കൊടുവള്ളിയിൽ സംസ്ഥാന വൈസ്പ്രസിഡന്റ് എ.പി.അബ്‌ദുന്നാസർ, ഫൈസൽ പടനിലം, പി.ടി.ഷാജിർ, കെ.കെ.ഖമറുദ്ദീൻ, അനീസ് മടവൂർ എന്നിവരും നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/270621/remarkably-sample-exam-quarter-lakh-students-participated)