എടച്ചേരി: (nadapuram.truevisionnews.com) അവരുടെ ഉള്ളിലെ പ്രതിഭകൾ ഉണർന്നപ്പോൾ വിസ്മയമായി.തൂണേരി ബ്ലോക്ക് പഞ്ചായത്ത് വിഭിന്ന ശേഷി കലോത്സവം ശ്രദ്ധേയം.

എടച്ചേരി കമ്യൂണിറ്റി ഹാളിൽ ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ അരവിന്ദാക്ഷൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രജീന്ദ്രൻ കപ്പള്ളി, കെ കെ ഇന്ദിര,എടച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാജൻ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ കൊയിലോത്ത് രാജൻ,നിഷ എൻ,ഷീമവള്ളിൽ, ഡോക്ടർ റസാഖ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ ഡാനിയ, അനു പാട്യംസ്,സിഡിപിഒ ചിന്മയി എസ് ആനന്ദ്, പി ബിന്ദു എന്നിവർ സംസാരിച്ചു .
#Awe #over #Abhishina #Sasheti #Kalotsavam #concluded #Edachery