---
title: "ശ്രീകോവിൽ നവീകരണം; ഇരിങ്ങണ്ണൂർ  മഹാ ശിവ ക്ഷേത്ര നവീകരണത്തിന് കേന്ദ്ര പുരാവസ്തു വകുപ്പിൻ്റെ സഹായമെത്തി"
english_title: "#Refurbishment #Shrine #help #Central #Archeology #Department #came #renovation #Iringanur #MahaShivaTemple"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/270683/refurbishment-shrine-help-central-archeology-department-came-renovation-iringanur-mahashivatemple"
published_at: "2025-02-16T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b206b58e351_IRINGANNUR.jpg"
keywords: []
---

# ശ്രീകോവിൽ നവീകരണം; ഇരിങ്ങണ്ണൂർ  മഹാ ശിവ ക്ഷേത്ര നവീകരണത്തിന് കേന്ദ്ര പുരാവസ്തു വകുപ്പിൻ്റെ സഹായമെത്തി

> **Lead Summary:** **ഇരിങ്ങണ്ണൂർ: **ഇരിങ്ങണ്ണൂർ മഹാശിവ ക്ഷേത്രത്തിൽ കേന്ദ്ര പുരാവസ്തു വകുപ്പ് ശ്രീകോവിൽ നവീകരണത്തിനായുള്ള തേക്ക് തടികൾ നിലമ്പൂരിൽ നിന്നും എത്തിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: **ഇരിങ്ങണ്ണൂർ മഹാശിവ ക്ഷേത്രത്തിൽ കേന്ദ്ര പുരാവസ്തു വകുപ്പ് ശ്രീകോവിൽ നവീകരണത്തിനായുള്ള തേക്ക് തടികൾ നിലമ്പൂരിൽ നിന്നും എത്തിച്ചു.

ശ്രീകോവിലിൻ്റെ മേൽക്കൂര, മുൻ ഭാഗത്തെ ചുറ്റുമതിൽ നിർമ്മാണം എന്നിവക്ക് ആദ്യ ഗഡുവായി 56 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. നാല് വർഷത്തോളമായി കെ.സി.പി ശിവാനന്ദൻ ചെയർമാനായ ക്ഷേത്ര വികസന സമിതി ഇതിനാവശ്യമായ ഇടപെടലുകൾ നടത്തിയതിനെ തുടർന്നാണ് 2024 നവമ്പറിൽ കേന്ദ്ര പുരാവസ്തു വകുപ്പ് ഫണ്ട് അനുവദിച്ചത്.

ക്ഷേത്രത്തിന് മുന്നിലായി എത്തിച്ച തേക്ക് തടികൾ ടെണ്ടർ നടപടികൾക്ക് ശേഷം മാത്രമേ പ്രവൃത്തി ആരംഭിക്കുകയുള്ളു എന്ന് ചെയർമാൻ അറിയിച്ചു.

കെ.സി പി ശിവാനന്ദൻ ചെയർമാനായ വികസന സമിതിയിൽ ക്ഷേത്ര നവീകരണ കമ്മറ്റി പ്രസിഡണ്ട് വി.കെ മോഹനൻ, വൈസ് പ്രസിഡണ്ട് എം ഹരീന്ദ്രൻ, സെക്രട്ടറി വത്സരാജ് മണലാട്ട്, ജോ.സെക്രട്ടറി പി. ബാലൻ, മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ കെ.വി വാസു, ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ എന്നിവർ അംഗങ്ങളാണ്.

ക്ഷേത്രക്കുളം നവീകരണത്തിന് ഒ.എൻ. ജി.സി യുടെ സി.എസ് ആർ സ്കീമിൽ ഉൾപ്പെടുത്തി 24 ലക്ഷം രൂപ നേരത്തെ ലഭിച്ചിരുന്നു. യു.എൽ.സി.സി യായിരുന്നു അന്ന് ക്ഷേത്രക്കുളത്തിൻ്റെ നിർമ്മാണം നടത്തിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/270683/refurbishment-shrine-help-central-archeology-department-came-renovation-iringanur-mahashivatemple)