---
title: "മാത്യു മാഷിന് ദേശീയ പുരസ്കാരം നൽകണം -അരങ്ങിൽ ചാരിറ്റബിൾ ട്രസ്റ്റ് "
english_title: "#Mathew #Mash #given #National #Award #Arangil #Charitable #Trust"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/270685/mathew-mash-given-national-award-arangil-charitable-trust"
published_at: "2025-02-16T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b20891212fa_SMARANA.jpg"
keywords: []
---

# മാത്യു മാഷിന് ദേശീയ പുരസ്കാരം നൽകണം -അരങ്ങിൽ ചാരിറ്റബിൾ ട്രസ്റ്റ് 

> **Lead Summary:** **നാദാപുരം: **ദുരന്തമുഖത്ത് സ്വന്തം ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനത്തിന് ഇറങ്ങി ജീവൻ പൊലിഞ്ഞ മാത്യുമാഷിന് ദേശീയ പുരസ്കാരം മരണാനന്തരമായിട്ടെങ്കിലും നൽകണമെന്ന് അരങ്ങിൽ ശ്രീധരൻ സോഷ്യൽ & എജ്യുക്കേഷനൻ ചാരിറ്റബിൾ ട്രസ്റ്റ് ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം: **ദുരന്തമുഖത്ത് സ്വന്തം ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനത്തിന് ഇറങ്ങി ജീവൻ പൊലിഞ്ഞ മാത്യുമാഷിന് ദേശീയ പുരസ്കാരം മരണാനന്തരമായിട്ടെങ്കിലും നൽകണമെന്ന് അരങ്ങിൽ ശ്രീധരൻ സോഷ്യൽ & എജ്യുക്കേഷനൻ ചാരിറ്റബിൾ ട്രസ്റ്റ് ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷക്കാലത്ത് നാദാപുരം മണ്ഡലത്തിലെ വിലങ്ങാട് ദേശത്തുണ്ടായ ഉരുൾപ്പൊട്ടലിൽ വിറങ്ങലിച്ചു നിന്നവരുടെ മുന്നിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട മാത്യുമാഷിനെ അനുസ്മരിച്ചു കൊണ്ട് ട്രസ്റ്റ് നടത്തിയ മാത്യുമാഷിന് സ്മരണാഞ്ജലി എന്ന പരിപാടി ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ട്രസ്റ്റ് ചെയർമാർ മനയത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.പ്രകൃതിയെ അന്യായമായി ചൂഷണം ചെയ്താൽ പ്രകൃതി അത് തിരിച്ചടിക്കുമെന്നും പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു.

പ്രകൃതിയോടുള്ള മനുഷ്യൻ്റെ സമീപനം മാറണമെന്നും ഭൂമി മനുഷ്യൻ്റേതു മാത്രമാണെന്ന അബദ്ധധാരണ മനുഷ്യൻ തിരുത്താത്തിടത്തോളം പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുക തന്നെ ചെയ്യുമെന്നും 'പ്രകൃതി ദുരന്തങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നത് ' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള മുഖ്യ പ്രഭാഷണത്തിലൂടെ പ്രസ്താപിച്ചു.

പരിസ്ഥിതി ലോല പ്രദേശങ്ങളിൽ മാളികകൾ ഉയർന്നു വരുന്നത് വലിയ ഭീഷണിയാണെന്നത് ഭരണകൂടങ്ങൾ തിരിച്ചറിയാത്തത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.മോഹൻദാസ്, മോഹനനൻ പാറക്കടവ്, മുഹമ്മദ് ബംഗ്ലത്ത് ജോണി മുല്ലക്കുന്നേൽ വത്സരാജൻ മണലാട്ട് , പി.എം. നാണു , എം.പി വിജയൻ എന്നിവർ സംസാരിച്ചു.

അഡ്വ. ആർ.എൻ രഞ്ജിത്ത്, കെ.കെ. കൃഷ്ണൻ, ഇ കെ കുഞ്ഞിക്കണ്ണൻ,ഗംഗാധരൻ പാച്ചാക്കര, കെ.സി വിനയകുമാർ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/270685/mathew-mash-given-national-award-arangil-charitable-trust)