---
title: "ജനം മടുത്തു ; പുതുക്കയത്ത്  വീട്ടുവളപ്പിൽ  കാട്ടുപന്നിയുടെ വിളയാട്ടം  "
english_title: "The people are tired; Wild boar game in the backyard of Puthukkayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/271/the-people-are-tired-wild-boar-game-in-the-backyard-of-puthukkayam"
published_at: "2021-09-26T15:31:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615046306a91c_panni attack.jpg"
keywords: []
---

# ജനം മടുത്തു ; പുതുക്കയത്ത്  വീട്ടുവളപ്പിൽ  കാട്ടുപന്നിയുടെ വിളയാട്ടം  

> **Lead Summary:** **നാദാപുരം : **കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി നാശം വിതക്കുന്നത് പതിവായി. പരാതി പറഞ്ഞ് ജനങ്ങൾ മടുത്തു.

## Article Content

**നാദാപുരം : **കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി നാശം വിതക്കുന്നത് പതിവായി. പരാതി പറഞ്ഞ് ജനങ്ങൾ മടുത്തു.

വാണിമേൽ പുതുക്കയത്ത് ഇന്നലെയും കാട്ടുപന്നികളുടെ വിളയാട്ടം .

പായികുണ്ടിൽ ലീലയുടെ വീട്ടുവളപ്പിൽ കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിച്ചത്. നേരത്തെ പറമ്പുകളിലെ കൃഷി ഇടങ്ങളിലാണ് പന്നിക്കൂട്ടം വിഹരിച്ചത്.

എന്നാൽ ഇപ്പോൾ വീട്ടു തൊടിയിൽ വരെ കാട്ടുപന്നികൾ എത്തുന്നതായി നാട്ടുകാർ പറഞ്ഞു. ലീല സാരികൾ കൊണ്ട് കെട്ടിമറച്ച ഇടവിളകൃഷിയാണ് ഇന്നലെ രാത്രി പൂർണമായും നശിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/271/the-people-are-tired-wild-boar-game-in-the-backyard-of-puthukkayam)