---
title: "മിടുക്കരെ കണ്ടെത്താൻ; നാദാപുരം ഗവ. യു.പി സ്‌കൂളിൽ നൂതന പ്രൊജക്റ്റുമായി പൂർവ വിദ്യാർത്ഥി കൂട്ടായ്മ "
english_title: "#Nadapuram #Govt #Alumni #association #innovative #project #UP #School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/271022/nadapuram-govt-alumni-association-innovative-project-up-school"
published_at: "2025-02-18T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b428f91e58f_mlpschiool.jpg"
keywords: []
---

# മിടുക്കരെ കണ്ടെത്താൻ; നാദാപുരം ഗവ. യു.പി സ്‌കൂളിൽ നൂതന പ്രൊജക്റ്റുമായി പൂർവ വിദ്യാർത്ഥി കൂട്ടായ്മ 

> **Lead Summary:** നാദാപുരം: നാദാപുരം ഗവ. യു.പി സ്കൂളിൽ മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി ഉന്നത നിലവാരത്തിലെത്തിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചു. പൂർവ വിദ്യാർത്ഥി കൂട്ടായ്മയിലാണ് ഇതിനായി പ്രൊജക്ടു‌കൾ തയ്യാറാക്കുന്നത്.

## Article Content

നാദാപുരം: നാദാപുരം ഗവ. യു.പി സ്കൂളിൽ മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി ഉന്നത നിലവാരത്തിലെത്തിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചു. പൂർവ വിദ്യാർത്ഥി കൂട്ടായ്മയിലാണ് ഇതിനായി പ്രൊജക്ടു‌കൾ തയ്യാറാക്കുന്നത്.

പ്രത്യേകം തിരഞ്ഞെടുക്കുന്ന അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളിലെ കുട്ടികൾക്കാണ് നിരന്തര പരിശീലനം നൽകുക. ഗണിതം, ഭാഷ, സയൻസ്, സാമൂഹിക വിഷയങ്ങളിലാണ് പ്രാവീണ്യരാക്കുന്നത് .

കുട്ടികളുടെ ആശയ വിനിമയ ശേഷി വർധിപ്പിക്കുന്നതിന് പ്രയോഗിക പരിശീലനവും നൽകും. ഭാവിയിൽ സിവിൽ സർവീസ് ഉൾപ്പെടെ വിവിധ മേഖലയിൽ എത്തിപ്പെടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.

കരയത്ത് ഹമീദ് ഹാജി ചെയർമാനും, ഇ സിദ്ദിഖ് കൺവീനറും, യു വി സലിം ഹാജി ട്രഷററുമായി സമിതി രൂപവൽക്കരിച്ചു. പ്രോജെക്റ്റിൻ്റെ വിശദ രൂപം ഏപ്രിലിൽ നടക്കുന്ന സ്കൂൾ വാർഷികത്തിൽ അവതരിപ്പിക്കും.

പൂർവ വിദ്യാർത്ഥികളുടെ സംഗമം വിളിക്കാനും തീരുമാനമായി. സ്കൂകൂളിൽ ചേർന്ന പൂർവ വിദ്യാർത്ഥി കൂട്ടായ്‌മയുടെ സംഘാടകസമിതി രൂപീകരണയോഗം വാർഡ് മെമ്പർ അബ്ബാസ് കണേക്കൽ ഉദ്ഘാടനം ചെയ്‌തു.

സി.കെ നാസർ അധ്യക്ഷനായി. ഹെഡ്‌മാസ്റ്റർ കെ.കെ രമേശൻ സ്വാഗതം പറഞ്ഞു.സി.ടി.കെ.സമീറ, കരയത്ത് നാസർ ഹാജി, എസ്സ് .എം അശ്‌റഫ്, എ റഹീം മാസ്റ്റര, വി സുബൈർ, സി.എച്ഛ് ഇസ്മായിൽ, നരിക്കോൾ അയ്യൂബ്, എം.എം കുഞ്ഞബ്‌ദുള്ള, എം.നൗഷാദ്, എ.കെ. സക്കീർ, മൊഞ്ചൻ സിറാജ്, വി.എ പാത്തൂട്ടി, പി.കെ ഖാലിദ് മാസ്റ്റർ, പി സമീറ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/271022/nadapuram-govt-alumni-association-innovative-project-up-school)