നാദാപുരം: (nadapuram.truevisionnews.com) നാട്ടുകാർക്ക് ഭീഷണിയായി ചേലക്കാട്ടെ പെരുന്തേനീച്ച കൂട്. പത്തോളം പേർക്ക് തേനീച്ചകളുടെ കുത്തേറ്റു.

ചേലക്കാട് ചന്ദ്രോത്ത് പള്ളിക്കുസമീപം തക്കുള്ളതിൽ പറമ്പിലെ മരത്തിനുമുകളിലാണ് രണ്ട് മീറ്ററിലധികം വലുപ്പത്തിൽ തേനീച്ചകൂടുള്ളത്.
പക്ഷികളും മറ്റും കൂട്ടിൽ നിന്ന് തേൻ കുടിക്കാൻ എത്തുമ്പോഴാണ് തേനീച്ചകൾ പുറത്തേക്ക് പറക്കുന്നത്. ഒരാഴ്ച മുൻപ് സമീപത്തെ വിവാഹ വീട്ടിലെത്തിയ കുട്ടികളടക്കമുള്ളവർക്ക് തേനീച്ചയുടെ കുത്തേറ്റിരുന്നു ഇവരിൽ ചിലർ ആശുപത്രിയിൽ ചികിത്സയിലാണ് .
റോഡിലൂടെ സഞ്ചരിക്കുന്നവരെ ഉൾപ്പടെ തേനീച്ചകൾ കുത്തുന്നതിനാൽ കൂട് നശിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
#Chelakkad #Honeybee #nest #threat #locals #half #them #stabbed