---
title: "ഒപ്പരം 2k25; നന്മയുടെ ചരിത്രം മാത്രമാണ് ലീഗിന് പറയാനുള്ളത് -എം.എ റസാഖ് മാസ്റ്റർ"
english_title: "#opparam2k25 #league #only #history #goodness #tell# MARazzaqMaster"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/271369/opparam2k25-league-only-history-goodness-tell-marazzaqmaster"
published_at: "2025-02-19T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b5a2d84816f_league.jpg"
keywords: []
---

# ഒപ്പരം 2k25; നന്മയുടെ ചരിത്രം മാത്രമാണ് ലീഗിന് പറയാനുള്ളത് -എം.എ റസാഖ് മാസ്റ്റർ

> **Lead Summary:** **നാദാപുരം: **ജീവകാരുണ്യ പ്രവർത്തന രംഗത്തും രാഷ്ട്രീയ രംഗത്തും നിറഞ്ഞ് നിന്ന് നന്മയുടെ പാരമ്പര്യവും ചരിത്രവും പറയാൻ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് എന്നും കഴിയുമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് എം.എ. റസാഖ് മാസ്റ്റർ പ്രസ്ഥാവിച്ചു.

## Article Content

**നാദാപുരം: **ജീവകാരുണ്യ പ്രവർത്തന രംഗത്തും രാഷ്ട്രീയ രംഗത്തും നിറഞ്ഞ് നിന്ന് നന്മയുടെ പാരമ്പര്യവും ചരിത്രവും പറയാൻ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് എന്നും കഴിയുമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് എം.എ. റസാഖ് മാസ്റ്റർ പ്രസ്ഥാവിച്ചു.

ലീഗിനെ വിമർശിക്കുന്നവർ ചരിത്രം പഠിക്കാൻ ശ്രമിക്കണമെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു. നാദാപുരം പഞ്ചായത്ത് മുസ്‌ലിം ലീഗ് സംഘടന ക്യാമ്പ് ( ഒപ്പരം 2k25 ) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്ത് ലീഗ് പ്രസിഡൻറ് വലിയാണ്ടി ഹമീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നിസാർ എടത്തിൽ സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി പതാക ഉയർത്തി. റഫീഖ് സക്കരിയ ഫൈസി ഉൽബോധന പ്രസംഗം നടത്തി.

ഖാസി ഉവൈസ് ഫലാഹി പ്രാർത്ഥന നിർവ്വഹിച്ചു. അഹമ്മദ് പുന്നക്കൽ, മുഹമ്മദ്‌ ബംഗ്ലത്ത്, എം പി ജാഫർ, എൻ കെ മൂസ, ടി കെ ഖാലിദ്, എം പി സൂപ്പി, മണ്ടോടി ബഷീർ, ഇ ഹാരിസ്, എം കെ അഷ്‌റഫ്‌, ഇ കുഞ്ഞബ്ദുള്ള മാസ്റ്റർ, കോണ്ഗ്രസ് നേതാക്കളായ അഡ്വ. കെ എം രഘുനാഥ്‌, വി വി റിനീഷ് തുടങ്ങിയവർ സംസാരിച്ചു.

വിവിധ വാർഡുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പഴയ കാല നേതാക്കളെയും പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. സംഘടന സെഷനിൽ മലപ്പുറം ജില്ലാ സെക്രട്ടറി ഉസ്മാൻ താമരത്ത് ക്ലാസ് എടുത്തു.

തുടർന്ന് സംഘടന കാര്യങ്ങളെ കുറിച്ചും പഞ്ചായത്ത് ഭരണ സംവിധാനത്തെ കുറിച്ചും വിശദമായ ചർച്ച നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വി വി. മുഹമ്മദലി ചർച്ച ക്രോഡീകരിച്ചു.

വിവിധ സെഷനുകളിൽ ഏരത്ത് അബൂബക്കർ ഹാജി, ഹസൻ ചാലിൽ, മുടിയല്ലൂർ അമ്മദ് ഹാജി, ആര്യപറ്റ അബൂബക്കർ, വി അബ്ദുൽ ജലീൽ, സി കെ നാസർ, എം സി സുബൈർ, ജനീദ ഫിർദൗസ്, റഫീഖ് കക്കംവെള്ളി, എ കെ ശാക്കിർ, ജാഫർ തുണ്ടിയിൽ, ടി ഫവാസ്, മണ്ണോളി അഷ്‌റഫ്‌, മാലോഞ്ചാലിൽ സലാം ഹാജി, തായമ്പത്ത് കുഞ്ഞാലി, വി ടി കെ മുഹമ്മദ്‌, അഷ്‌റഫ്‌ പറമ്പത്ത്, അഷ്‌റഫ്‌ പൊയ്ക്കര, അബു ചിറക്കൽ, നരിക്കോൾ അബ്ദുള്ള, എൻ കെ ജമാൽ ഹാജി, പി മുനീർ, ടി കെ റഫീഖ്, ചിറക്കൽ റഹ്മത്തുള്ള,എ.കെ.സുബൈർ തുടങ്ങിയവർ സംസാരിച്ചു. ഇ.കുഞ്ഞാലി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/271369/opparam2k25-league-only-history-goodness-tell-marazzaqmaster)