---
title: "എ.കെ.ടി.എ ഏരിയ സമ്മേളനം സമാപിച്ചു"
english_title: "#AKTA #Area #Conference #concluded"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/271671/akta-area-conference-concluded"
published_at: "2025-02-20T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b7353d793f4_AKTA.jpg"
keywords: []
---

# എ.കെ.ടി.എ ഏരിയ സമ്മേളനം സമാപിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ: **എ.കെ.ടി.എ ഏരിയ സമ്മേളനം ഇരിങ്ങണ്ണൂർ മഹാത്മ കോളേജിൽ വച്ച് നടന്നു.സംസ്ഥാന കമ്മിറ്റി അംഗം പി എം ലക്ഷ്മണൻ മേപ്പയ്യൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിങ്ങണ്ണൂർ: **എ.കെ.ടി.എ ഏരിയ സമ്മേളനം ഇരിങ്ങണ്ണൂർ മഹാത്മ കോളേജിൽ വച്ച് നടന്നു.സംസ്ഥാന കമ്മിറ്റി അംഗം പി എം ലക്ഷ്മണൻ മേപ്പയ്യൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ശിവദാസ് മഞ്ഞോത്ത് അധ്യക്ഷത വഹിച്ചു. ജോയിൻറ് സെക്രട്ടറി എ ഡാനിയ അനുശോചന പ്രമേയവും ഏരിയ സെക്രട്ടറി സുധാകരൻ എടച്ചേരി വാർഷിക റിപ്പോർട്ടും, വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

തയ്യൽ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ വിവാഹ ധനസഹായം ആൺ, പെൺ വ്യത്യാസമില്ലാതെ നൽകണമെന്നും പ്രസവ അനുകൂലം പതിനഞ്ചായിരം രൂപ ഒറ്റത്തവണയായി നൽകണമെന്നും ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

എ.കെ.ടി.എ ഏരിയ കമ്മറ്റിയുടെ പുതിയ ഭാരവാഹികളായിശിവദാസ് മഞ്ഞോത്ത് പ്രസിഡണ്ട്,സുധാകരൻ എടച്ചേരി സെക്രട്ടറി,ദേവദാസൻ ട്രഷറർ,എ .ഡാനിയ, വി.ഉഷ കുനിയിൽ ഇല്ലം ജോ. സെക്രട്ടറിമാർ, കാർത്ത്യായനി, പ്രിയ വൈസ് പ്രസിഡന്റ് മാർ എന്നിവരെയും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/271671/akta-area-conference-concluded)