---
title: "മെഡിക്കൽ ക്യാമ്പ് നാളെ; കല്ലാച്ചി ഗവ:യു പി സ്കൂളിൽ ജീവൻ സുരക്ഷ ക്യാമ്പ് സംഘടിപ്പിക്കും"
english_title: "#Kallachi #Govt  #UP #school #Free #medical #camp #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/271884/kallachi-govt-up-school-free-medical-camp-tomorrow-new "
published_at: "2025-02-21T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b85c8f8f16c_medical_camp.jpg"
keywords: []
---

# മെഡിക്കൽ ക്യാമ്പ് നാളെ; കല്ലാച്ചി ഗവ:യു പി സ്കൂളിൽ ജീവൻ സുരക്ഷ ക്യാമ്പ് സംഘടിപ്പിക്കും

> **Lead Summary:** **കല്ലാച്ചി: **കല്ലാച്ചി ഗവ:യു പി സ്കൂൾ നൂറാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും , അടിയന്തര ജീവൻ സുരക്ഷ ക്യാമ്പും നടത്തുന്നു.

## Article Content

**കല്ലാച്ചി: **കല്ലാച്ചി ഗവ:യു പി സ്കൂൾ നൂറാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും , അടിയന്തര ജീവൻ സുരക്ഷ ക്യാമ്പും നടത്തുന്നു.

ക്യാമ്പ് നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദ് അലി ഉദ്ഘാടനം ചെയ്യും

ക്യാമ്പിൻ്റെ ഭാഗമായി ഷുഗർ , ബി പി എന്നിവ സൗജന്യമായി പരിശോധിക്കും ഒപ്പം ജനറൽ മെഡിസിൻ വിഭാഗത്തിൽ സൗജന്യ വിദഗ്ദ പരിശോധനയും ലഭ്യമാകും

കോഴിക്കോട് ആസ്റ്റർ മിംസിൻ്റെ നേതൃത്വത്തിലാണ് മെഡിക്കൽ ക്യാമ്പ് . ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്കാണ് ക്യാമ്പിൽ സേവനം ലഭിക്കുക. രാവിലെ 10 മണി മുതൽ സ്കൂൾ അങ്കണത്തിലാണ് ക്യാമ്പ്

ഒപ്പം ഹൃദയാഘാതം, പക്ഷാഘാതം, സ്ട്രോക്ക് എന്നിവ വരുമ്പോൾ അടിയന്തര ചികിത്സ നൽകാൻ സഹായിക്കുന്ന പരിശീലനവും നടക്കും.

**ബുക്കിംഗിന് വിളിക്കുക**

**9446644310**

**7558046364**

**9895369711**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/271884/kallachi-govt-up-school-free-medical-camp-tomorrow-new )