---
title: "കോൺഗ്രസ്സ് ഭവൻ ശിലാസ്ഥാപനം; ചെന്നിത്തല നാളെ തൂണേരിയിൽ "
english_title: "#Congress #House #foundation #stone #Chennithala #tomorrow #Thooneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/272260/congress-house-foundation-stone-chennithala-tomorrow-thooneri"
published_at: "2025-02-23T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67baac5df28f8_Untitled-1.jpg"
keywords: []
---

# കോൺഗ്രസ്സ് ഭവൻ ശിലാസ്ഥാപനം; ചെന്നിത്തല നാളെ തൂണേരിയിൽ 

> **Lead Summary:** നാദാപുരം: തൂണേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി നിർമ്മിക്കുന്ന കോൺഗ്രസ് ഭവൻ്റെ ശിലാസ്ഥാപനം നാളെ വൈകുന്നേരം 4 മണിക്ക് എ.ഐ.സി.സി പ്രവർത്തക സമിതി യംഗം രമേശ് ചെന്നിത്തല എം.എൽ.എ നിർവ്വഹിക്കുമെന്നും ഒരുക്കങ്ങൾ പൂർത്തിയായതായും നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

നാദാപുരം: തൂണേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി നിർമ്മിക്കുന്ന കോൺഗ്രസ് ഭവൻ്റെ ശിലാസ്ഥാപനം നാളെ വൈകുന്നേരം 4 മണിക്ക് എ.ഐ.സി.സി പ്രവർത്തക സമിതി യംഗം രമേശ് ചെന്നിത്തല എം.എൽ.എ നിർവ്വഹിക്കുമെന്നും ഒരുക്കങ്ങൾ പൂർത്തിയായതായും നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഡി.സി.സി പ്രസിഡണ്ട് കെ പ്രവീൺ കുമാർ, രാഷ്ട്രീയ കാര്യസമിതിയംഗം എൻ സുബ്രഹ്മണ്യൻ, കെ.സി അബു,വി.എം ചന്ദ്രൻ, ഐ മൂസ, ആവോലം രാധാകൃഷ്ണൻ, പ്രമോദ് കക്കട്ടിൽ, മോഹനൻ പാറക്കടവ് തുടങ്ങിയ നേതാക്കൾ സംബന്ധിക്കും.

വാർത്താ സമ്മേളനത്തിൽ ഓഫീസ് നിർമ്മാണ കമ്മറ്റി ചെയർമാൻ അശോകൻ തൂണേരി,കൺവീനർ പി.രാമചന്ദ്രൻ മാസ്റ്റർ, ട്രഷറർ യു.കെ വിനോദ് കുമാർ, ഫസൽ മാട്ടാൻ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/272260/congress-house-foundation-stone-chennithala-tomorrow-thooneri)