---
title: "പാക്കോയി റോഡിന്റെ ശോചനീയാവസ്ഥ; വാണിമേലിൽ ഉപരോധ സമരം സംഘടിപ്പിച്ച് യൂത്ത് ലീഗ് "
english_title: "#deplorable #state #Pakoi #Road #Youth #League #organizes #boycott #strike #Vanimel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/272525/deplorable-state-pakoi-road-youth-league-organizes-boycott-strike-vanimel"
published_at: "2025-02-24T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bc21612687c_YOUTH_LEAGUE.jpg"
keywords: []
---

# പാക്കോയി റോഡിന്റെ ശോചനീയാവസ്ഥ; വാണിമേലിൽ ഉപരോധ സമരം സംഘടിപ്പിച്ച് യൂത്ത് ലീഗ് 

> **Lead Summary:** വാണിമേൽ: പൊതുമരാമത്ത് വകുപ്പ് ഫണ്ട് അനുവദിച്ച പാക്കോയി റോഡ് പണി പൂർത്തികരിച്ചു ജനങ്ങളുടെ പ്രയാസം അകറ്റണമെന്ന് ആവശ്യപ്പെട്ടു മുസ്‌ലിം യൂത്ത് ലീഗ് സമരം നടത്തി.

## Article Content

വാണിമേൽ: പൊതുമരാമത്ത് വകുപ്പ് ഫണ്ട് അനുവദിച്ച പാക്കോയി റോഡ് പണി പൂർത്തികരിച്ചു ജനങ്ങളുടെ പ്രയാസം അകറ്റണമെന്ന് ആവശ്യപ്പെട്ടു മുസ്‌ലിം യൂത്ത് ലീഗ് സമരം നടത്തി.

പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാക്കോയി റോഡ് ജംഗ്‌ഷനിൽ നടന്ന റോഡ് ഉപരോധം മണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി അഷ്റഫ് കൊറ്റാല പ്രസംഗിച്ചു. ജാഫർ ദാരിമി അധ്യക്ഷത വഹിച്ചു., സി വി മൊയ്തീൻ ഹാജി, പി പി അമ്മദ്, എം പി സുപ്പി ഹാജി, ജംഷിദ് വെള്ളിയോട്, ഒ പി മുഹമ്മദ്, നജ്‌മു സാഖിബ് സംബന്ധിച്ചു.

ആഷിക്ക്, ഷഫീഖ്, ഫൈസൽ, റജ്‌നാസ് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/272525/deplorable-state-pakoi-road-youth-league-organizes-boycott-strike-vanimel)