---
title: "സഹകരണ സ്ഥാപനങ്ങൾ ജനങ്ങളുടെ വിശ്വാസ്യത ആർജ്ജിക്കണം -രമേശ് ചെന്നിത്തല"
english_title: "#Cooperatives #earn #trust #people #RameshChennithala"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/272639/cooperatives-earn-trust-people-rameshchennithala"
published_at: "2025-02-24T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bc8453ac4b4_Untitled-1.jpg"
keywords: []
---

# സഹകരണ സ്ഥാപനങ്ങൾ ജനങ്ങളുടെ വിശ്വാസ്യത ആർജ്ജിക്കണം -രമേശ് ചെന്നിത്തല

> **Lead Summary:** **നാദാപുരം: **ആശ്രയ കേന്ദ്രമായ സഹകരണ സ്ഥാപനങ്ങൾ നാടിന്റെ നട്ടെല്ലാണെന്നും ജനങ്ങളുടെ വിശ്വാസ്യത ആർജിക്കാൻ സഹകരണ സ്ഥാപനങ്ങൾക്ക് കഴിയണമെന്നും രമേശ് ചെന്നിത്തല എംഎൽഎ.

## Article Content

**നാദാപുരം: **ആശ്രയ കേന്ദ്രമായ സഹകരണ സ്ഥാപനങ്ങൾ നാടിന്റെ നട്ടെല്ലാണെന്നും ജനങ്ങളുടെ വിശ്വാസ്യത ആർജിക്കാൻ സഹകരണ സ്ഥാപനങ്ങൾക്ക് കഴിയണമെന്നും രമേശ് ചെന്നിത്തല എംഎൽഎ.

നാദാപുരം സഹകരണ അർബൻ ബാങ്ക് വെബ്സൈറ്റ് ലോഞ്ചിങ്ങും ക്യാമ്പയിൻ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിസർവ് ബാങ്കിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന അർബൻ ബാങ്കുകൾ മറ്റു സഹകരണ സ്ഥാപനങ്ങളിൽ നിന്ന് വിഭിന്നമാണെന്നും അതുകൊണ്ടുതന്നെ ബാങ്കിംഗ് മേഖലയിൽ ഒട്ടേറെ സേവനങ്ങൾ അർബൻ ബാങ്കുകൾക്ക് ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബാങ്ക് ചെയർമാൻ എം കെ അഷ്റഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി പി അശോകൻ സ്വാഗതം പറഞ്ഞു. ജനറൽ മാനേജർ കെ എൻ അബ്ദുറഷീദ് റിപ്പോർട്ട് അവതരിപ്പിച്ചു. സഹകരണ വകുപ്പ് ഇൻസ്പെക്ടർ എം പി റീത്ത മുഖ്യാതിഥിയായി.

നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി, വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ, ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് കെ പ്രവീൺകുമാർ, കെപിസിസി സെക്രട്ടറി അഡ്വ. ഐ മൂസ, യുഡിഎഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ, മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സി കെ സുബൈർ, ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി, നിയോജക മണ്ഡലം പ്രസിഡണ്ട് ബംഗളത്ത് മുഹമ്മദ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മോഹനൻ പാറക്കടവ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/272639/cooperatives-earn-trust-people-rameshchennithala)