---
title: "സമാധാന അന്തരീക്ഷം നിലനിര്‍ത്താൻ; കല്ലാച്ചിയില്‍ കേന്ദ്ര സേനയുടെ റൂട്ട് മാര്‍ച്ച്"
english_title: "#maintain #peaceful #atmosphere #Route #march #central #forces #Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/272850/maintain-peaceful-atmosphere-route-march-central-forces-kallachi"
published_at: "2025-02-25T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bda1ddbf3d1_root_march.jpg"
keywords: []
---

# സമാധാന അന്തരീക്ഷം നിലനിര്‍ത്താൻ; കല്ലാച്ചിയില്‍ കേന്ദ്ര സേനയുടെ റൂട്ട് മാര്‍ച്ച്

> **Lead Summary:** നാദാപുരം: സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശപ്രകാരം കല്ലാച്ചിയില്‍ കേന്ദ്ര സേന റൂട്ട് മാര്‍ച്ച് നടത്തി.

## Article Content

നാദാപുരം: സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശപ്രകാരം കല്ലാച്ചിയില്‍ കേന്ദ്ര സേന റൂട്ട് മാര്‍ച്ച് നടത്തി.

മുന്‍പ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയ പ്രദേശത്തെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കാനും നിലവിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിന്റെ ഭാഗവുമായാണ് മാര്‍ച്ച് നടത്തിയത്.

ആര്‍എഎഫ് 105 കോയമ്പത്തൂര്‍ ബെറ്റാലിയന്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് എ രമേശ്, ഇന്‍സ്പെക്ടര്‍മാരായ സി ബാബു മാനസ രഞ്ജന്‍ കോണാര്‍ പി

മണിവണ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഫെയ്മസ് ടീമും നാദാപുരം എസ്എച്ച്ഒ എം എസ് ഷാജന്റെ നേതൃത്വത്തില്‍ 20 നാദാപുരം പോലീസ് അംഗങ്ങളുമാണ് ഇന്നലെ വൈകിട്ട് തെരുവംപറമ്പിലേക്ക് റൂട്ട് മാര്‍ച്ച് നടത്തിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/272850/maintain-peaceful-atmosphere-route-march-central-forces-kallachi)