---
title: "ആവേശം തീർക്കാൻ; ആരവം വിജയ @ 70 ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റിന് നാളെ തുടക്കം"
english_title: "#AravamVijaya@70 #badminton #tournament #starts #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/272861/aravamvijaya70-badminton-tournament-starts-tomorrow"
published_at: "2025-02-25T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bdac9b59c0b_badminton.jpg"
keywords: []
---

# ആവേശം തീർക്കാൻ; ആരവം വിജയ @ 70 ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റിന് നാളെ തുടക്കം

> **Lead Summary:** **എടച്ചേരി: **വിജയ കലാവേദി & ഗ്രന്ഥാലയം 70ാം വാർഷികത്തിന്റെ ഭാഗമായി ' സംഘടിപ്പിക്കുന്ന ആരവം വിജയ @ 70' ബാഡ്മിൻ്റൺ ടൂർണമെന്റിന് നാളെ തുടക്കമാവും.

## Article Content

**എടച്ചേരി: **വിജയ കലാവേദി & ഗ്രന്ഥാലയം 70ാം വാർഷികത്തിന്റെ ഭാഗമായി ' സംഘടിപ്പിക്കുന്ന ആരവം വിജയ @ 70' ബാഡ്മിൻ്റൺ ടൂർണമെന്റിന് നാളെ തുടക്കമാവും.

ഫെബ്രുവരി 25, 27 തിയ്യതികളിൽ കളിയാംവെള്ളി പോലീസ് സ്റ്റേഷനു സമീപം പ്രത്യേക തയ്യാറാക്കുന്ന ഫ്ലഡ്ലിറ്റ് ഗ്രൗഡിൽ വെച്ചായിരിക്കും മത്സരം നടക്കുക.

നാളെ വൈകുന്നേരം 5 മണിക്ക് എടച്ചേരി സി.ഐ ടി.കെ. ഷീജു ഉദ്ഘാടനം ചെയ്യും.

ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ.ഉദയൻ, നരിക്കുന്ന് സ്കുൾമാനേജർ എം.പി ബാലകൃഷ്ണൻ എന്നിവർ മുഖ്യാഥിതികളാവും.

ഫെബ്രുവരി 17, 18 തിയ്യതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന ഈ ടൂർണമെന്റ് ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെക്കുകയായിരുന്നു.

ജില്ലക്ക് അകത്തും പുറത്തുമുള്ള 32 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. വിജയികൾക്ക് 5000, 3000, 2000 രൂപയുടെ ക്യാഷ് അവാർഡും ട്രോഫിയും നൽകും. രജിസ്ട്രേഷൻ ഫീ 400 രൂപ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/272861/aravamvijaya70-badminton-tournament-starts-tomorrow)