---
title: "കക്കട്ട് കുന്നുമ്മലില്‍ എംഡിഎംഎയുമായി യുവാവ് പിടിയിൽ"
english_title: "#Youth #arrested #MDMA #kakkatt #kunnummal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/273023/youth-arrested-mdma-nadapuram"
published_at: "2025-02-26T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67beba80419e4_ARREST.jpg"
keywords: []
---

# കക്കട്ട് കുന്നുമ്മലില്‍ എംഡിഎംഎയുമായി യുവാവ് പിടിയിൽ

> **Lead Summary:** കക്കട്ട്: കക്കട്ട് കുന്നുമ്മലില്‍ മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാവിനെ പിടികൂടി. കുന്നുമ്മല്‍ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ താമസിക്കുന്ന നെരോത്ത് റംഷീദിനെനെയാണ് അറസ്റ്റ് ചെയ്തത്.

## Article Content

കക്കട്ട്: കക്കട്ട് കുന്നുമ്മലില്‍ മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാവിനെ പിടികൂടി. കുന്നുമ്മല്‍ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ താമസിക്കുന്ന നെരോത്ത് റംഷീദിനെനെയാണ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് എക്‌സൈസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നാദാപുരം റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനിമോന്‍ അനിമോന്‍ ആന്റണിയും സംഘവും ചേര്‍ന്നാണ് റംഷീദിനെ പിടികൂടിയത്.

ഇന്നലെ വൈകീട്ട് ആറോടെ പപൂവുള്ളതില്‍മുക്ക്-കുനിയില്‍ സ്‌കൂള്‍ റോഡില്‍ വച്ച് സംശയാസ്പദമായ സാഹചര്യത്തില്‍ എത്തിയ ഇയാളെ പരിശോധിച്ചപ്പോഴാണ് എംഡിഎംഎ ലഭിച്ചത്.

8.4 ഗ്രാം എംഡിഎംഎ പ്രതിയില്‍ നിന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് സിപി ചന്ദ്രന്‍, എക്‌സൈസ് ഓഫീസര്‍മാരായ ദീപുലാല്‍, ഷിജിന്‍, രജിലേഷ്, വിജേഷ്, അശ്വിന്‍, ബബിത, സൂര്യ, ഡ്രൈവര്‍ ബബിന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് റംഷീദിനെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/273023/youth-arrested-mdma-nadapuram)