---
title: "ഉത്സവത്തിനായി ഒരുങ്ങി; വളയം ശ്രീ പരദേവതാ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം മാർച്ച് 2 മുതൽ "
english_title: "#Prepared #festival #AaratMahotsav #Valayam #SriParadevata #Temple #March "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/273570/prepared-festival-aaratmahotsav-valayam-sriparadevata-temple-march-new"
published_at: "2025-02-28T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c1ab5f5a541_ULSAVV.jpg"
keywords: []
---

# ഉത്സവത്തിനായി ഒരുങ്ങി; വളയം ശ്രീ പരദേവതാ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം മാർച്ച് 2 മുതൽ 

> **Lead Summary:** **വളയം:** വളയം ശ്രീ പരദേവതാ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് മാർച്ച് 2 ന് തുടക്കമാവും. മാർച്ച് 2 മുതൽ 9 വരെ നടക്കുന്ന മഹോത്സവത്തിന്റെ ഒരുക്കങ്ങൾ വിപുലമായി നടന്നുകൊണ്ടിരിക്കുന്നു.

## Article Content

**വളയം:** വളയം ശ്രീ പരദേവതാ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് മാർച്ച് 2 ന് തുടക്കമാവും. മാർച്ച് 2 മുതൽ 9 വരെ നടക്കുന്ന മഹോത്സവത്തിന്റെ ഒരുക്കങ്ങൾ വിപുലമായി നടന്നുകൊണ്ടിരിക്കുന്നു.

മാർച്ച് 2 ന് അഭിഷേകം, മാള നിവേദ്യം 7 മണിക്ക് പൊങ്കാല സമർപ്പണം എന്നിവ നടക്കും.മാർച്ച് 3 ന് ഗണപതി ഹോമം, അന്നദാനം ദീപാരാധന, ഭഗവതി സേവ, സർപ്പബലി, അത്താഴ പൂജ തുടർന്ന് നടയ്ക്കൽ എന്നിവ നടക്കും. മാർച്ച് 4 ന് ആറാട്ട് മഹോത്സവം കൊടിയേറും. കൊടിയേറ്റം ബ്രഹ്മശ്രീ തെക്കിനിയേടത് തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് നിർവഹിക്കും.

മാർച്ച് 5 ന് കേളി ,തായമ്പക, അയ്യപ്പന് വിളക്ക്,ശ്രീ ഭൂതബലി , ഉത്സവം എന്നിവ അരങ്ങേറും. അഡ്വ: കേശവൻ കണ്ണൂർ മുഘ്യ പ്രഭാഷണം നടത്തും. മാർച്ച് 6 ന് ഭഗവതിക്ക് തോറ്റവും, വിളക്കും, അത്താഴ പൂജ, തായമ്പക, ദീപാരാധന എന്നിവ നടക്കും.

മാർച്ച് 7 ന് ഉച്ചപൂജ, ദീപാരാധന ശ്രീ ഭൂതബലി തുടങ്ങിയ പരിപടികളോടൊപ്പം സതീശൻ തില്ലങ്കേരി പ്രഭാഷണം നടത്തും. മാർച്ച് 8 ന് മലര്നിവേദ്യം, അഭിഷേകം, കലശപൂജ, ഗണപതിഹോമം, പള്ളിവേട്ട തുടങ്ങിയ പരിപാടികൾ നടക്കും.

സമാപന ദിവസമായ മാർച്ച് 9ന് അഭിഷേകം, മലര്നിവേദ്യം,ഗണപതിഹോമം, ആറാട്ട്, ആറാട്ട് സദ്യ എന്നിവയോടുകൂടി ആറാട്ട് ഉത്സവ ആഘോഷങ്ങൾ സമാപിക്കും.മാർച്ച് 3 മുതൽ 9 വരെ എല്ലാ ദിവസവും പ്രസാദ ഊട്ട് ഉണ്ടായിരിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/273570/prepared-festival-aaratmahotsav-valayam-sriparadevata-temple-march-new)