---
title: "കാത്തിരിപ്പിന് വിരാമം; ഇയ്യംകോട്ട്കാരുടെ സ്വപ്ന റോഡ് യാഥാർത്ഥ്യമായി "
english_title: "#Iyamkot #dream #road #become #reality"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/273783/iyamkot-dream-road-become-reality"
published_at: "2025-03-01T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c2d86a265ff_road1.jpg"
keywords: []
---

# കാത്തിരിപ്പിന് വിരാമം; ഇയ്യംകോട്ട്കാരുടെ സ്വപ്ന റോഡ് യാഥാർത്ഥ്യമായി 

> **Lead Summary:** **നാദാപുരം: **ഏറെ വർഷക്കാലത്തെ നാട്ടുകാരുടെ ആഗ്രഹമായിരുന്ന വെള്ളിയോടങ്കണ്ടി മുക്ക് മുതൽ തുടങ്ങി കുണ്ട്യംവീട്ടിൽ മന്ദബത്ത് വരെ നീണ്ടു നിൽക്കുന്ന റോഡ് യാഥാർത്ഥ്യമായി.

## Article Content

**നാദാപുരം: **ഏറെ വർഷക്കാലത്തെ നാട്ടുകാരുടെ ആഗ്രഹമായിരുന്ന വെള്ളിയോടങ്കണ്ടി മുക്ക് മുതൽ തുടങ്ങി കുണ്ട്യംവീട്ടിൽ മന്ദബത്ത് വരെ നീണ്ടു നിൽക്കുന്ന റോഡ് യാഥാർത്ഥ്യമായി.

റോഡിൻറെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനമായ സി കെ നാസർ അധ്യക്ഷത വഹിച്ചു.

കാലമിത്രയും മൺറോഡ് മാത്രമായി കിടന്നിരുന്ന ഇടവഴി ഇരു സൈഡും വീതി കൂട്ടി ടാറിംഗ് നടത്തുകയായിരുന്നു. ഈ റോഡ് ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി

20 ലക്ഷം രൂപ ചെലവിലാണ് റോഡ് നിർമ്മിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെ ധാരാളം പേർ പങ്കെടുത്തു .

വലിയാണ്ടി ഹമീദ്, ഷഹീർ മുറിച്ചാണ്ടി, അബു ഹാജി കാപ്പാറോട്ട്, ടിവി മുഹമ്മദ്, കോടുകണ്ടി മൊയ്തു, കേളോത്ത് മുഹമ്മദലി, ആർ അമ്മദ് , കെ വി കുഞ്ഞാലി ഹാജി , പി കെ ഹാരിസ് , മാണിക്കോത്ത് അസീസ്, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/273783/iyamkot-dream-road-become-reality)