---
title: "ആനന്ദം ആരോഗ്യം; എടച്ചേരിയിൽ കാൻസർ രോഗ പരിശോധന ക്യാമ്പ് നടത്തി "
english_title: "#Cancer #screening #camp #held #Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/274317/cancer-screening-camp-held-edachery"
published_at: "2025-03-04T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c693b99c75d_cancer_camp.jpg"
keywords: []
---

# ആനന്ദം ആരോഗ്യം; എടച്ചേരിയിൽ കാൻസർ രോഗ പരിശോധന ക്യാമ്പ് നടത്തി 

> **Lead Summary:** എടച്ചേരി : അകറ്റാം അർബുദം പരിപാടിയുടെ ഭാഗമായി എടച്ചേരി ഗ്രാമപഞ്ചായത്തിൻ്റെയും കേരള വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന കാൻസർ പരിശോധന പദ്ധതിയുടെയും ഭാഗമായുള്ള ക്യാമ്പ് എടച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തി.

## Article Content

എടച്ചേരി : അകറ്റാം അർബുദം പരിപാടിയുടെ ഭാഗമായി എടച്ചേരി ഗ്രാമപഞ്ചായത്തിൻ്റെയും കേരള വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന കാൻസർ പരിശോധന പദ്ധതിയുടെയും ഭാഗമായുള്ള ക്യാമ്പ് എടച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ പത്മിനി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം രാജൻ അധ്യക്ഷനായി.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ അരവിന്ദാക്ഷൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീമ വള്ളിൽ, മെമ്പർ രാധ കെ ടി കെ എന്നിവർ ആശംസകൾ അറിയിച്ചു.

മെഡിക്കൽ ഓഫീസർ ഡോ. റോഷൻ രവിന്ദ്രൻ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്‌ടർ ജിതേഷ് എൻ ടി നന്ദിയും പറഞ്ഞു. ഗർഭാശയ ഗളം,സ്തന പരിശോധന ഉൾപ്പെടെ ക്യാമ്പിൽ പങ്കെടുത്ത 84 പേർക്ക് ചികിത്സ നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/274317/cancer-screening-camp-held-edachery)