---
title: "പിടി മുറുക്കുന്ന ലഹരി; ലഹരി മാഫിയകൾക്കെതിരെ എസ്‌എഫ്ഐ വിദ്യാർത്ഥി കൂട്ടായ്മ"
english_title: "#Drug #addiction #tightening #SFI #student #group #against #drug #mafias"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/274347/drug-addiction-tightening-sfi-student-group-against-drug-mafias"
published_at: "2025-03-04T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c6a8db69cf9_sfi.jpg"
keywords: []
---

# പിടി മുറുക്കുന്ന ലഹരി; ലഹരി മാഫിയകൾക്കെതിരെ എസ്‌എഫ്ഐ വിദ്യാർത്ഥി കൂട്ടായ്മ

> **Lead Summary:** **നാദാപുരം: **വിദ്യാർത്ഥികൾക്കിടയിൽ പിടി മുറുക്കുന്ന ലഹരി മാഫിയക്കെതിരെ എസ്‌ എഫ് ഐ നാദാപുരം ഏരിയാ കമ്മിറ്റി ഏരിയയിലെ വിവിധ ക്യാമ്പസുകളിൽ വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: **വിദ്യാർത്ഥികൾക്കിടയിൽ പിടി മുറുക്കുന്ന ലഹരി മാഫിയക്കെതിരെ എസ്‌ എഫ് ഐ നാദാപുരം ഏരിയാ കമ്മിറ്റി ഏരിയയിലെ വിവിധ ക്യാമ്പസുകളിൽ വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ചു.

നാദാപുരം ഗവ: കോളേജിൽ ഏരിയാ സെക്രട്ടറി വി പി ധർമൻ ഉദ്ഘാടനം ചെയ്തു. ടി പി അമൽ അധ്യക്ഷനായി. അക്ഷയ് സ്വാഗതം പറഞ്ഞു.

വളയം ഐ ടി ഐൽ ഏരിയാ ജോയിന്റ് സെക്രട്ടറി കെ ആദർശ് ഉദ്ഘാടനം ചെയ്തു. വിനേക് അധ്യക്ഷനായി. അമൽ സ്വാഗതം പറഞ്ഞു.

കല്ലാച്ചി ഹയർ സെക്കൻഡറിയിൽ ഏരിയാ വൈസ് പ്രസിഡന്റ് അനുനന്ദ ഉദ്ഘാടനം ചെയ്തു. ഐഎച്ച്ആർഡി കോളേജിൽ ഏരിയാ സെക്രട്ടറിയറ്റ് അംഗം തേജ ലക്ഷ്മി ഉദ്ഘാടനം ചെയ്തു.

വെള്ളിയോട് ഹയർ സെക്കൻഡറിയിൽ ഏരിയാ വൈ പ്രസിഡന്റ് കെ പി നന്ദകും വളയത്ത് ഏരിയാ ജോയിൻ സെക്രട്ടറി കെ ആദർശും ഉദ്ഘാടനം ചെയ്തു. ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ ഏരിയാ സെക്രട്ടറിയറ്റ് അംഗം കെ പി ആദർശ് ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/274347/drug-addiction-tightening-sfi-student-group-against-drug-mafias)