---
title: "വർണ്ണശബളമായി; നരിക്കുന്ന് യു.പി സ്‌കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു "
english_title: "#Narikunnu #UP #School #organizes #annual #celebration #farewell #function #colorful #manner"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/274361/narikunnu-up-school-organizes-annual-celebration-farewell-function-colorful-manner"
published_at: "2025-03-04T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c6b1798d2aa_mla_ek_vijayan.jpg"
keywords: []
---

# വർണ്ണശബളമായി; നരിക്കുന്ന് യു.പി സ്‌കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു 

> **Lead Summary:** എടച്ചേരി: നരിക്കുന്ന് യു പി സ്കൂൾ 105 മത് വാർഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും നടത്തി ഇ കെ വിജയൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ പത്മിനി അധ്യക്ഷത വഹിച്ചു.

## Article Content

എടച്ചേരി: നരിക്കുന്ന് യു പി സ്കൂൾ 105 മത് വാർഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും നടത്തി ഇ കെ വിജയൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ പത്മിനി അധ്യക്ഷത വഹിച്ചു.

കവിയും, ഗാന രചയിതാവുമായ രമേശ് കാവിൽ മുഖ്യാതിഥിയായിരുന്നു. വർണ്ണശബളമായ ഘോഷയാത്ര നടത്തി. തുടർന്ന് കുട്ടികളുടെയും, രക്ഷിതാക്കളുടെയും വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.

അജീഷ് മുചുകുന്ന് അവതരിപ്പിച്ച നാടൻപാട്ട് ശ്രദ്ധേയമായി.പ്രധാനധ്യാപകൻ സത്യൻ പാറോൽ, പ്രോഗ്രാം കമ്മറ്റി കൺവീനർ നിഷാ.എസ് എന്നിവർ പ്രസംഗിച്ചു.സ്മാർട്ട് കിഡ്‌സ് നഴ്‌സറിയുടെ വാർഷികാഘോഷവും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ താജുദീൻ വടകര ഉദ്ഘാടനം നിർവഹിച്ചു. വടകര ഡിവൈഎസ്പി ഹരിപ്രസാദ് മുഖ്യാതിഥിയായിരുന്നു.

കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്മാർട്ട് കിഡ്‌സ് നഴ്‌സറി കൺവീനർ മൊയ്‌തു, നഴ്‌സറി സ്‌കൂൾ പ്രിൻസിപ്പൽ ശ്രീലത എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/274361/narikunnu-up-school-organizes-annual-celebration-farewell-function-colorful-manner)