---
title: "രാത്രിയുടെ മറവിൽ; മലിനജലം കല്ലാച്ചി ടൗണിലേക്ക് ഒഴുക്കിയ സ്ഥാപനത്തെ ആരോഗ്യവിഭാഗം പിടികൂടി"
english_title: "#Health #department #arrests #establishment #discharged #sewage #Kallachi #town"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/274476/health-department-arrests-establishment-discharged-sewage-kallachi-town"
published_at: "2025-03-04T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c71a3fa5dc2_waste.jpg"
keywords: []
---

# രാത്രിയുടെ മറവിൽ; മലിനജലം കല്ലാച്ചി ടൗണിലേക്ക് ഒഴുക്കിയ സ്ഥാപനത്തെ ആരോഗ്യവിഭാഗം പിടികൂടി

> **Lead Summary:** നാദാപുരം : രാത്രിയുടെ മറവിൽ മലിനജലം കല്ലാച്ചി ടൗണിലേക്ക് ഒഴുക്കിയ സ്ഥാപനം ആരോഗ്യവിഭാഗം അടച്ചുപൂട്ടിച്ചു

## Article Content

നാദാപുരം : രാത്രിയുടെ മറവിൽ മലിനജലം കല്ലാച്ചി ടൗണിലേക്ക് ഒഴുക്കിയ സ്ഥാപനം ആരോഗ്യവിഭാഗം അടച്ചുപൂട്ടിച്ചു

മലിന ജലം പൊതുമലിന ജലം പൊതു ഓടയിലേക്കു ഒഴുക്കിയ കല്ലാച്ചി ടൗൺ പരിസരത്തെ ലോഡർ കാസ്റ്റിൽ എന്ന സ്ഥാപന അധികൃതരെയാണ് നാദാപുരം പോലീസിന്റെ സഹായത്തോടുകൂടിയത്.

സ്ഥാപനം അടച്ചുപൂട്ടാൻ ആരോഗ്യ വിഭാഗം നിർദ്ദേശിച്ചു. ഇന്ന് പുലർച്ചെ മുതൽ കല്ലാച്ചി ടൗൺ പരിസരങ്ങളിൽ ദുർഗന്ധം ഉണ്ടായി മൂക്ക് പൊത്താതെ നടക്കാൻ പോലും കഴിയാത്ത സാഹചര്യമാണെന്ന് കാണിച്ചു ടൗൺ പരിസര നിവാസികൾ ആരോഗ്യ വിഭാഗത്തിന് പരാതി നൽകുകയായിരുന്നു.

പരാതി വിശദമായി അന്വേഷിക്കുകയും സി. സി. ടി. വി. ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധന നടത്തിയതിൽ കല്ലാച്ചിയിലെ ലോഡർ കാസ്റ്റിൽ എന്ന കൂൾബാറിൽ നിന്നും ഇന്ന് പുലർച്ചയോടുകൂടി സ്ഥാപനത്തിലെ മലിനജല ടാങ്ക് വൃത്തിയാക്കി മാലിന്യങ്ങൾ മുഴുവൻ സമീപത്തെ ഓടയിലും പറമ്പുകളിലും നിക്ഷേപിക്കുകയായിരുന്നു എന്ന് ബോധ്യപ്പെട്ടിരുന്നു.

കൂടാതെ സ്ഥാപനത്തിന് ഉള്ളിലുള്ള മലിനജല ടാങ്ക് നിറയാതിരിക്കാൻ പൊതു ഓടയിലേക്ക് പൈപ്പ് നേരിട്ട് ഇറക്കിയുള്ള പ്രവർത്തി നടത്തുന്നതായും ആരോഗ്യ വിഭാഗം കണ്ടെത്തി. ഉടൻ നാദാപുരം പോലീസിന്റെ സഹായത്തോടുകൂടി സ്ഥാപനത്തിലെ എല്ലാ പ്രവർത്തികളും നിർത്തിവക്കാൻ ആരോഗ്യവിഭാഗം നിർദ്ദേശിച്ചു.

മഞ്ഞപ്പിത്തം പോലുള്ള വിവിധ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഇത്തരം പ്രവർത്തികൾ നടത്തുന്നവരുടെ പേരിൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി അറിയിച്ചു.

ബഹുജന പിന്തുണയോടെ കൂടി നാദാപുരം പഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം ശാക്തീകരിക്കുമ്പോൾ മാലിന്യങ്ങൾ പൊതു സ്ഥലങ്ങളിലേക്ക് ഒഴുക്കി വിട്ട് ജലജന്യ കൊതുക് ജന്യ രോഗങ്ങൾ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടാക്കുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്ന് ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസർ ഡോക്ടർ നവ്യ. ജെ. തൈക്കണ്ടിയിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/274476/health-department-arrests-establishment-discharged-sewage-kallachi-town)