---
title: "ആധുനിക റോഡ്; ഭൂമിവാതുക്കൽ ടൗൺ മുതൽ കന്നു കുളം വരെ  റോഡ് വികസനത്തിന് 3.25 കോടി രൂപ"
english_title: "#Modern #road #fund #road #development #Bhumivathukkal #Town #KannuKulam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/274867/modern-road-fund-road-development-bhumivathukkal-town-kannukulam"
published_at: "2025-03-06T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c96f1cade25_WhatsApp_Image_2025-03-06_at_3.16.52_PM.jpeg"
keywords: []
---

# ആധുനിക റോഡ്; ഭൂമിവാതുക്കൽ ടൗൺ മുതൽ കന്നു കുളം വരെ  റോഡ് വികസനത്തിന് 3.25 കോടി രൂപ

> **Lead Summary:** നാദാപുരം: കല്ലാച്ചി -വാണിമേൽ -വിലങ്ങാട് റോഡിൽ ഭൂമിവാതുക്കൻ ടൗൺ മുതൽ കന്നുകുളം വരെയുള്ള ഭാഗം ആധുനിക രീതിയിൽ നവീകരിക്കുന്നതിന് പദ്ധതി. പൊതുമരാമത്ത് വകുപ്പ് 3 കോടി 25 ലക്ഷം രൂപ അനുവദിച്ചതായി ഇ.കെ.വിജയൻ എം.എൽ.എ. അറിയിച്ചു.

## Article Content

നാദാപുരം: കല്ലാച്ചി -വാണിമേൽ -വിലങ്ങാട് റോഡിൽ ഭൂമിവാതുക്കൻ ടൗൺ മുതൽ കന്നുകുളം വരെയുള്ള ഭാഗം ആധുനിക രീതിയിൽ നവീകരിക്കുന്നതിന് പദ്ധതി. പൊതുമരാമത്ത് വകുപ്പ് 3 കോടി 25 ലക്ഷം രൂപ അനുവദിച്ചതായി ഇ.കെ.വിജയൻ എം.എൽ.എ. അറിയിച്ചു.

കല്ലാച്ചി ടൗൺ മുതൽ ഭൂമി വാതുക്കൽ ടൗൺ വരെ റോഡ് നേരത്തെ നവീകരിച്ചതാണ് . കരുവളം മുതലുള്ള റീച്ച് മലയോര ഹൈ പദ്ധതിയിൽ ഉൾപ്പെടുത്തി ടെൻ്റർ നടപടിയിലാണ് . വാണിമേൽ എം.യു.പി. സ്ക്കൂൾ പരിസരത്ത് കൈവരി നിർമ്മാണത്തിന് 20 ലക്ഷം രൂപയുടെ ഭരണാമതിയും ലഭിച്ചിട്ടുണ്ട്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് എം.എൽ.എ നൽകിയ നിവേദനത്തെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്. ടെൻ്റർ നടപടി പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/274867/modern-road-fund-road-development-bhumivathukkal-town-kannukulam)