---
title: "'സ്നേഹത്തോൺ'; നാദാപുരത്ത്  നാളെ ലഹരിക്കെതിരെ കൂട്ടയോട്ടം"
english_title: "#Life #curse #Snehathon #rally #against #drugabuse #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/274951/life-curse-snehathon-rally-against-drugabuse-tomorrow"
published_at: "2025-03-06T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c9d4bfa624f_FOOT.jpg"
keywords: []
---

# 'സ്നേഹത്തോൺ'; നാദാപുരത്ത്  നാളെ ലഹരിക്കെതിരെ കൂട്ടയോട്ടം

> **Lead Summary:** **നാദാപുരം :**([**nadapuram.truevisionnews.com**] ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരിയല്ല ജീവിതമാണ് ഹരം എന്ന സന്ദേശം ഉയർത്തി ഐഎച്ച്ആർഡി യുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സ്നേഹത്തോൺ എന്ന പേരിൽ കൂട്ടയോട്ടം സംഘടിപ്പിക്കുകയാണ്.

## Article Content

**നാദാപുരം :**([**nadapuram.truevisionnews.com**] ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരിയല്ല ജീവിതമാണ് ഹരം എന്ന സന്ദേശം ഉയർത്തി ഐഎച്ച്ആർഡി യുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സ്നേഹത്തോൺ എന്ന പേരിൽ കൂട്ടയോട്ടം സംഘടിപ്പിക്കുകയാണ്.

ഇതിന്റെ ഭാഗമായി നാളെ നാദാപുരം കോളജ് ഒഫ് അപൈ്ലഡ് സയൻസും നാദാപുരം ജനമൈത്രി പോലീസും സംയുക്തമായി നാദാപുരം മുതൽ പയന്തോങ് വരെ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. രാവിലെ 8.30ന് നാദാപുരം ബസ് സ്റ്റാന്റ് പരിസരത്ത് നാദാപുരം ഡിവൈഎസ്പി എ പി ചന്ദ്രൻ എ പി ഫ്ളാഗ് ഓഫ് ചെയ്യും.

പരിപാടി പയന്തോങ് ഐഎച്ച് ആർ ഡി കോളജ് ക്യാമ്പസിൽ സമാപിക്കും. കൂട്ടയോട്ടത്തിൽ വിദ്യാർത്ഥികളും ജീവനക്കാരും ജനമൈത്രീ പോലീസ് സേനാംഗങ്ങളും പങ്കാളികളാകും. സമാപനചടങ്ങിൽ ജനപ്രതിനിധികളും സാമൂഹ്യസാംസ്ക്കാരിക പ്രവർത്തകരും പങ്കാളികളാകും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/274951/life-curse-snehathon-rally-against-drugabuse-tomorrow)