---
title: "വീട്ടുമുറ്റത്ത്  പ്രതിഷേധ ചൂട്ട്;   സി.പി.ഐ നേതൃത്വത്തിൽ പ്രതിഷേധ ചൂട്ട്  സംഘടിപ്പിച്ചു"
english_title: "Protest heat in backyard; The CPI-led protest was heated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/275/protest-heat-in-backyard-the-cpi-led-protest-was-heated"
published_at: "2021-09-26T18:05:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615069372bdc7_strike.jpg"
keywords: []
---

# വീട്ടുമുറ്റത്ത്  പ്രതിഷേധ ചൂട്ട്;   സി.പി.ഐ നേതൃത്വത്തിൽ പ്രതിഷേധ ചൂട്ട്  സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം : **പാചക വാതക- ഇന്ധനവില വർദ്ധനവിനും പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനുമെതിരായി സി.പി.ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി, സപ്തം:27 ന് നടക്കുന്ന ഭാരത ബന്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

## Article Content

**നാദാപുരം : **പാചക വാതക- ഇന്ധനവില വർദ്ധനവിനും പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനുമെതിരായി സി.പി.ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി, സപ്തം:27 ന് നടക്കുന്ന ഭാരത ബന്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

സി.പി.ഐ നാദാപുരം മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ വീട്ടുമുറ്റത്ത് പ്രതിഷേധ ചൂട്ട് സംഘടിപ്പിച്ചു.

വിവിധ കേന്ദ്രങ്ങളിൽ ജില്ലാ അസി.സെക്രട്ടറി ടി.കെ. രാജൻ മാസ്റ്റർ, മണ്ഡലം സെക്രട്ടറി അഡ്വ പി. ഗവാസ്, എ.ഐ. വൈ എഫ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ സി.കെ. ബാലൻ, കെ.പി. നാണു, എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/275/protest-heat-in-backyard-the-cpi-led-protest-was-heated)