---
title: "ഇൻസ്പെയർ അവാർഡ്; പാർവണയ്ക്ക് അനുമോദനങ്ങൾ"
english_title: "#Inspire #Award #Congratulations #Parvana"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/275064/inspire-award-congratulations-parvana"
published_at: "2025-03-07T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ca9eec648c8_parvana.jpg"
keywords: []
---

# ഇൻസ്പെയർ അവാർഡ്; പാർവണയ്ക്ക് അനുമോദനങ്ങൾ

> **Lead Summary:** പുറമേരി : മികവുറ്റ ശാസ്ത്ര ആശയങ്ങൾ അവതരിപ്പിക്കുന്ന വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഇൻസ്പെയർ അവാർഡ് നേടി പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻ്റെറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി പാർവണ എ.

## Article Content

പുറമേരി : മികവുറ്റ ശാസ്ത്ര ആശയങ്ങൾ അവതരിപ്പിക്കുന്ന വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഇൻസ്പെയർ അവാർഡ് നേടി പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻ്റെറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി പാർവണ എ.

സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകൻ അജീഷ് പി കെ യുടെയും, തോടന്നൂർ ക്ഷീര വികസന വകുപ്പിലെ ഉദ്യോഗസ്ഥ മഞ്ജു ബാലകൃഷ്ണൻ്റെയും മകളാണ് സ്കൂൾ എസ് പി സി കാഡറ്റ് കൂടിയായ ഈ മിടുക്കി.

കേരളത്തിൽ ആകെ 315 പേരും കോഴിക്കോട് ജില്ലയിൽ 92 പേരും മാത്രമാണ് ഈ വർഷം ഈ അവാർഡിനർഹരായത്. നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള വാഹന പാർക്കിംഗ് സംബന്ധമായ പഠനങ്ങൾക്കും കണ്ടെത്തലുകൾക്കുമാണ് അവാർഡ് ലഭിച്ചിരിക്കുന്നത്.

അടുത്ത ഘട്ടത്തിൽ. നടക്കുന്ന അവതരണങ്ങളിലും മികച്ച പ്രകടനം നടത്താന്നുള്ള തയ്യാറെടുപ്പിലാണ് ഈ കൊച്ചു ശാസ്ത്രജ്ഞ. സ്കൂളിലെ ശാസ്ത്ര വിഭാഗം അധ്യാപകരാണ് പഠനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകിയത്. പാർവണയെ അധ്യാപകരും കൂട്ടുകാരും അനുമോദിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/275064/inspire-award-congratulations-parvana)