---
title: "കൂൺ ഗ്രാമം; തൂണേരി ബ്ലോക്കിൽ കർഷകർക്ക്‌ പരിശീലനം നൽകി"
english_title: "#Koon #village #Training #provided #farmers #Thuneri #block"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/275147/koon-village-training-provided-farmers-thuneri-block"
published_at: "2025-03-07T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67caff0439534_EK.jpg"
keywords: []
---

# കൂൺ ഗ്രാമം; തൂണേരി ബ്ലോക്കിൽ കർഷകർക്ക്‌ പരിശീലനം നൽകി

> **Lead Summary:** **നാദാപുരം: **കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് തൂണേരി ബ്ലോക്ക് പഞ്ചായത്തിൽ നടപ്പിലാക്കുന്ന കൂൺ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഇ.കെ.വിജയൻ എം എൽ എ നിർവ്വഹിച്ചു തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വനജ കെ പി അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം: **കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് തൂണേരി ബ്ലോക്ക് പഞ്ചായത്തിൽ നടപ്പിലാക്കുന്ന കൂൺ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഇ.കെ.വിജയൻ എം എൽ എ നിർവ്വഹിച്ചു തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വനജ കെ പി അധ്യക്ഷത വഹിച്ചു.

സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ രാഷ്ട്രിയ കൃഷി വികാസ് യോജന പദ്ധതി പ്രകാരം കോഴിക്കോട് ജില്ലയിൽ നടപ്പിലാക്കുന്ന രണ്ട് കൂൺ ഗ്രാമങ്ങളിൽ ഒന്ന് അനുവദിച്ചുകിട്ടിയത് തൂണേരി ബ്ലോക്കിൽ ആണ്.

ഒരു കൂൺ ഗ്രാമം നടപ്പിലാക്കുന്നതിന് 30.25 ലക്ഷം രൂപയുടെ ധനസഹായമാണ് കർഷകർക്ക് ലഭ്യമാക്കുന്നത്. എന്നാൽ തൂണേരി ബ്ലോക്കിലെ കർഷകർക്ക് പരിചിതമല്ലാരുന്ന കൂൺ കൃഷി പരിചയപ്പെടുത്താനായി ബ്ലോക്ക്‌ തലത്തിൽ പരിശീലങ്ങൾ സംഘടിപ്പിച്ചു.

പരിശീലത്തിന്റെ ഭഗമായി കൂൺ ഉല്പാദന യൂണിറ്റുകൾ ആരംഭിച്ചു ഇതോടൊപ്പം കൂണിന്റെ മൂല്യ വർധിത ഉത്പന്നങ്ങളുടെ നിർമ്മാണം എന്ന വിഷയത്തിൽ കർഷകർക്ക്‌ പരിശീലനവും നൽകി

. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജിഷ പിജി പദ്ധതി വിശദീകരിച്ചു.കൃഷി അസ്സിസ്റ്റന്റ് ഡയറക്ടർ പിന്നെ വിദ്യ സ്വാഗതവും കൃഷി ഓഫീസർ അപർണ ഗോകുൽ നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരവിന്ദാക്ഷൻ സ്ഥിരം സമിതി അധ്യക്ഷരായ ഇന്ദിര. കെ-,ബിന്ദു പുതിയോട്ടിൽ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/275147/koon-village-training-provided-farmers-thuneri-block)