നാദാപുരം : കല്ലാച്ചി കൂടുതൽ പുതുമയോടെ ഹാപ്പിയാകുന്നു . പുതിയ മാറ്റങ്ങളിലൂടെയും വലിയ സെലക്ഷനുകളിലൂടെയും നടത്തിയ ഹാപ്പി വെഡ്ഡിംഗ് സെന്റർ റീ ലോഞ്ച് നാടിന് ആഘോഷമായി.

സയ്യിദ് അൽ ഐദറൂസി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. പ്രമുഖ യൂട്യൂബർ കെ എൽ ബ്രോ ബിജു മുഖ്യാതിഥിയായി . വെഡ്ഡിംഗ് സെക്ഷൻ ഉദ്ഘാടനം കെ എൽ ബ്രോ ബിജുവും ഫാൻസി സെക്ഷൻ ഉദ്ഘാടനം നാദാപുരം എസ് ഐ അബൂബക്കറും നിർവഹിച്ചു.
നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ഏരോത്ത് ഇക്ബാൽ , കല്ലാച്ചി യൂണിറ്റ് പ്രസിഡൻ്റ് പി പി ദിനേശൻ , മുൻ പ്രസിഡന്റ് തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ, ഹാപ്പി വെഡിംഗ് ഡയരക്ടർമാരായ കെ പി സുബൈർ , ടി വി നജീബ്, ടി പി റയീസ് എന്നിവർ പങ്കെടുത്തു.
ഉദ്ഘാടന ദിവസം മുതൽ നറുക്കെടുപ്പിലൂടെ ഉപഭോക്താക്കൾക്ക് സമ്മാനപ്പെരുമയാണ് ഒരുക്കിയിട്ടുള്ളത്.
#Kallachi #getting #happier #Happy #Wedding #relaunch #celebration #nation