---
title: "കാട്ടുപന്നികളുടെ വിളയാട്ടം; തൂണേരിയിലും അരൂരിലും വ്യാപക കൃഷി നാശം"
english_title: "#Wild #boars #raid #crops #widespread #crop #damage #Thuneri #Aroor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/275654/wild-boars-raid-crops-widespread-crop-damage-thuneri-aroor"
published_at: "2025-03-10T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ce78af5ae35_panni.jpg"
keywords: []
---

# കാട്ടുപന്നികളുടെ വിളയാട്ടം; തൂണേരിയിലും അരൂരിലും വ്യാപക കൃഷി നാശം

> **Lead Summary:** നാദാപുരം: കാട്ടുപന്നികളുടെ അക്രമണത്തിൽ അരൂരിലും തൂണേരിയിലും വ്യാപക കൃഷിനാശം. തൂണേരി വെള്ളൂരിൽ കണ്ണങ്കോട് യൂസഫിൻ്റെ വീട്ടുപറമ്പിലെ വാഴ കൃഷിയാണ് കാട്ടുപന്നികൾ നശിപ്പിച്ചത്.

## Article Content

നാദാപുരം: കാട്ടുപന്നികളുടെ അക്രമണത്തിൽ അരൂരിലും തൂണേരിയിലും വ്യാപക കൃഷിനാശം. തൂണേരി വെള്ളൂരിൽ കണ്ണങ്കോട് യൂസഫിൻ്റെ വീട്ടുപറമ്പിലെ വാഴ കൃഷിയാണ് കാട്ടുപന്നികൾ നശിപ്പിച്ചത്.

മൂന്ന് മാസം മുമ്പാണ് 65ഓളം വാഴകൾ വെച്ചത്. അവയിൽ 12 എണ്ണം മാത്രമാണ് നിലവിൽ ബാക്കിയുള്ളത്. ബാക്കിയുള്ളവയെല്ലാം പല തവണകളിലായി കാട്ടുപന്നി നശിപ്പിച്ചു.

തൂണേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. പലയിടങ്ങളിലും വ്യാപകമായ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. കാട്ടുപന്നി ശല്യത്തിന് ഉടൻ പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

അരൂരിലും വ്യാപക കൃഷിനാശമാണ് ഉണ്ടായത്. ശനിയാഴ്‌ച രാത്രിയാണ് ഇവിടെ കാട്ടുപന്നി കൃഷികൾ നശിപ്പിച്ചത്.

പാറക്ക് താഴ സത്യൻ, കരിക്കീറി നാണു മഞ്ചാകാട്ടിൽ ശശി എന്നിവരുടെ കൃഷികൾക്കാണ് വ്യാപക നാശമുണ്ടായത്. തെങ്ങിൻ തൈ, വാഴ, കവുങ്ങ് എന്നിവയാണ് കാട്ടുപന്നികൾ നശിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/275654/wild-boars-raid-crops-widespread-crop-damage-thuneri-aroor)