---
title: "'ജീവിതമധുരം പകരൂ..' ; വൃക്ക രോഗികൾക്കായി മധുര മിഠായി ചാലഞ്ചുമായി പുളിയാവ് കോളജിലെ എൻ.എസ്. എസ് വളണ്ടിയർമാർ"
english_title: "#NSS #volunteers  #Puliyav #College #take #out #sweet #candy #challenge #kidney #patients"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/275688/nss-volunteers-puliyav-college-take-out-sweet-candy-challenge-kidney-patients"
published_at: "2025-03-10T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ce96abdfbc3_muttayi.jpg"
keywords: []
---

# 'ജീവിതമധുരം പകരൂ..' ; വൃക്ക രോഗികൾക്കായി മധുര മിഠായി ചാലഞ്ചുമായി പുളിയാവ് കോളജിലെ എൻ.എസ്. എസ് വളണ്ടിയർമാർ

> **Lead Summary:** **നാദാപുരം : **വൃക്ക രോഗികൾക്കുള്ള ചികിത്സാ ധനസമാഹാരണാർഥം തണൽ നടത്തുന്ന മധുര മിഠായി ചാലഞ്ചിന്റെ ഭാഗമായി പുളിയാവ് നാഷണൽ കോളജ് എൻ.എസ്. എസ് വളണ്ടിയർമാർ.

## Article Content

**നാദാപുരം : **വൃക്ക രോഗികൾക്കുള്ള ചികിത്സാ ധനസമാഹാരണാർഥം തണൽ നടത്തുന്ന മധുര മിഠായി ചാലഞ്ചിന്റെ ഭാഗമായി പുളിയാവ് നാഷണൽ കോളജ് എൻ.എസ്. എസ് വളണ്ടിയർമാർ.

'ഒരു മിഠായിയുടെ പണമെങ്കിലും മാറ്റി വെച്ച് കൊണ്ട് അനേകം ജീവിതങ്ങൾക്ക് മധുരം പകരൂ' എന്ന തലവാചകത്തോടെ തണൽ കേന്ദ്രം നേരത്തെ തയാറാക്കിയ ബോക്സ് വീട്ടിൽ കൊണ്ട് പോയി മാർച്ച് 25നേക്ക് നിക്ഷേപം തിരിച്ചെടുക്കുക എന്നതാണ് മധുര മിഠായി ചലഞ്ച്.

കോളജ് ട്രസ്റ്റ് ചെയർമാൻ അബ്ദുല്ല വയലോളി ചലഞ്ച് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. എം.പി യൂസുഫ് അധ്യക്ഷനായി. മിദ്ലാജ്, വി സ്മയ എന്നിവർ മധുര മിഠായി ബോക്സ് ഏറ്റു വാങ്ങി.

വൈസ് പ്രിൻസിപ്പൽ ഷിംജിത്ത് മൂലയിൽ, തണൽ കോർഡിനേറ്റർ ഇല്ല്യാസ്, വിൽസൺ, മന്മഥൻ, അശ്വിൻ, നുസൈഫ്, എൻ.എ സ്.എസ് പ്രോഗ്രാം ഓഫിസർ പി.പി റംഷിദ്, കെ. വിസ്മയ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/275688/nss-volunteers-puliyav-college-take-out-sweet-candy-challenge-kidney-patients)