---
title: "റാങ്കിൽ തിളങ്ങി; പുറമേരി എസ് വി എൽ പി സ്കൂൾ ടാലന്റ് എക്സാം വിജയികളെ അനുമോദിച്ചു"
english_title: "#SVLP #congratulates #winners #school #talent #exam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/275962/svlp-congratulates-winners-school-talent-exam"
published_at: "2025-03-11T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d044a6ebb4c_talent.jpg"
keywords: []
---

# റാങ്കിൽ തിളങ്ങി; പുറമേരി എസ് വി എൽ പി സ്കൂൾ ടാലന്റ് എക്സാം വിജയികളെ അനുമോദിച്ചു

> **Lead Summary:** പുറമേരി :പുറമേരി എസ് വി എൽ പി ബ്രൈറ്റ് കിഡ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ ടാലന്റ് എക്സാം വിജയികളെ അനുമോദിച്ചു. പരീക്ഷ എഴുതിയ 22കുട്ടികളും 7 മുതൽ 1 വരെ റാങ്ക് ജേതാക്കളായി മേഖലയിൽ അഭിമാനവിജയം വിദ്യാലയതിന് കരസ്ഥമായി.

## Article Content

പുറമേരി :പുറമേരി എസ് വി എൽ പി ബ്രൈറ്റ് കിഡ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ ടാലന്റ് എക്സാം വിജയികളെ അനുമോദിച്ചു. പരീക്ഷ എഴുതിയ 22കുട്ടികളും 7 മുതൽ 1 വരെ റാങ്ക് ജേതാക്കളായി മേഖലയിൽ അഭിമാനവിജയം വിദ്യാലയതിന് കരസ്ഥമായി.

അനുമോദന സംഗമം വാർഡ് മെമ്പർ സമീറ കൂട്ടായി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് മുഹമ്മദ്‌ പുറമേരി അധ്യക്ഷത വഹിച്ചു.

പ്രധാന അധ്യാപിക എൻ പി റാഷിദ, മാനേജർ കെകെ മൊയ്തുമാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ ലത്തീഫ്, പനയുള്ള കണ്ടി മജീദ്, ഷംസു മഠത്തിൽ, മജീദ് ഹാജി മുറിച്ചാണ്ടി, വി.വി. മജീദ്, അനുശ്രീ അശോക് , എം.കെ. റംഷീന, ആവണി കെ നിധിഷ ഒ, പി ടി കെ റഹീന എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/275962/svlp-congratulates-winners-school-talent-exam)